യുവാക്കൾ ഒത്തൊരുമിച്ചു: മനോജിെൻറ കുടുംബത്തിന് വീടൊരുങ്ങുന്നു മുക്കം: യുവാക്കൾ ഒത്തൊരുമിച്ച് മനോജിെൻറ കുടുംബത്തിന് വീടൊരുക്കുന്നു. ഇരു കണ്ണും കാഴ്ച നഷ്ടപ്പെട്ട മാമ്പറ്റ താഴക്കോടുമ്മൽ മനോജിന് ഭാര്യയും രണ്ടുമക്കളുമുണ്ട്. മാമ്പറ്റ കേന്ദ്രമായി പ്രവർത്തിക്കുന്ന ആശ്രയ ചാരിറ്റബ്ൾ സൊസൈറ്റിയും കനറാ ബാങ്ക് ഓഫിസേഴ്സ് അസോസിേയഷൻ കോഴിക്കോട് റീജ്യനും ചേർന്നാണ് വീട് നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. മുപ്പത്തഞ്ച് യുവാക്കൾ അംഗങ്ങളായ ആശ്രയ മാമ്പറ്റയാണ് വീടൊരുക്കുന്നതിന് രംഗത്തിറങ്ങിയത്. ലോറിഡ്രൈവറായിരുന്ന മനോജിന് കാഴ്ച പ്രശ്നം തടസ്സമായതോടെ ജോലിക്ക് പോകാൻ പറ്റാതാവുകയായിരുന്നു. 600 അടി വിസ്തീർണമുള്ള വീട് നിർമിക്കാൻ ഏഴ് ലക്ഷം രൂപയിലധികം ചെലവുവരും. ആശ്രയയിലെ അംഗങ്ങളുടെയും നാട്ടിലെ നിർമാണതൊഴിലാളികളുടെയും സഹായ സഹകരണത്തോടെയാണ് വീട് പൂർത്തിയാക്കുന്നത്. ഫെബ്രുവരിയോടെ വീട് നിർമാണം പൂർത്തിയാക്കി മനോജിന് കൈമാറാനാണ് ലക്ഷ്യമിടുന്നതെന്ന് കൺവീനർ രജിത്കുമാർ പറഞ്ഞു. മഴയെത്തിയാൽ ചോർന്നൊലിക്കുന്ന കൊച്ചുകുടിലിൽ കഴിയുന്ന മനോജിെൻറയും കുടുംബത്തിെൻറയും അവസ്ഥയറിഞ്ഞ ആശ്രയ അംഗങ്ങൾ കനറാ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് അസോസിയേഷൻ അംഗങ്ങൾ മനോജിെൻറ വീട് സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു. photo MKMUC 5 മാമ്പറ്റയിൽ മനോജിെൻറ വീട്നിർമാണം പുരോഗമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.