മില്ലത്ത് മഹൽ ഫുട്ബാൾ: നാടിെൻറ ഹരമായി മാറുന്നു കൊടിയത്തൂർ: മില്ലത്ത് മഹൽ അൽ റുദൈമാൻ ഗ്രൂപ്പിെൻറ സഹകരണത്തോടെ മില്ലത്ത് മഹൽ സംഘടിപ്പിച്ച മൂന്നാമത് കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക ഫ്ലഡ്ലിറ്റ് ഫുട്ബാൾ ടൂർണമെൻറ് രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. കേരളത്തിൽ ഫ്ലഡ്ലിറ്റ് സൗകര്യത്തിൽ തീർത്തും സൗജന്യമായി നടത്തുന്ന ടൂർണമെൻറാണിത്. മില്ലത്ത് മഹൽ ഫുട്ബാൾ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ഈ കായിക മാമാങ്കം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദേശ താരങ്ങളടങ്ങിയ പ്രമുഖ ടീമുകൾ ഉൾപ്പെടുത്തിയാണ് ഓരോ ദിവസവും കളി നടക്കുന്നത് ചെറുവാടി പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നടക്കുന്ന കളി കാണാൻ സമീപപ്രദേശങ്ങളിൽ നിന്നും ജനങ്ങൾ ഒഴുകിയെത്തുകയാണ്. ഫുട്‌ബാള്‍ മേളകള്‍ വാണിജ്യവത്കരിക്കുന്നതിനെതിരായും പുതിയ തലമുറയെ കളിയിലേക്കാകര്‍ഷിക്കാനുമാണ് സൗജന്യമായി മത്സരം നടത്തുന്നതെന്നു സംഘാടകർ പറയുന്നു. പരസ്യത്തിലൂടെ ലഭിക്കുന്ന പണം മാത്രമാണ് പ്രധാന വരുമാനം. മിച്ചം വരുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. photo KDR2 KDR2 a മില്ലത്ത്മഹൽ സംഘടിപ്പിച്ച കട്ടയാട്ട് റസാഖ് മാസ്റ്റർ സ്മാരക ഫുട്ബാളിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.