യു ആൻഡ് ഐ പരിശീലന കേന്ദ്രം: മെറിൻ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

യു ആൻഡ് ഐ പരിശീലന കേന്ദ്രം ഉദ്ഘാടനം കൊടിയത്തൂർ: ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന യു ആൻഡ് ഐയുടെ കീഴിൽ കേരളത്തിലെ രണ്ടാമത്തെ പരിശീലന കേന്ദ്രം കൊടിയത്തൂർ വാദിറഹ്മയിൽ ആരംഭിച്ചു. കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. വാദിറഹ്മ ഹോസ്റ്റലിൽ താമസിച്ച് സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന അനാഥരും നിർധനരുമായ വിദ്യാർഥികളുടെ പഠനപുരോഗതിക്കായി വിവിധ പ്രോഗ്രാമുകൾ വളൻറിയർമാരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. മീഡിയവൺ-മാധ്യമം ഗ്രൂപ് ചെയർമാൻ ഒ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ചാപ്റ്റർ പ്രതിനിധി ജോസഫ് ജേക്കബ്, വാദിറഹ്മ ഗവേണിങ് ബോഡി സെക്രട്ടറി പ്രഫ. കെ.ജി. മുജീബുറഹ്മാൻ, പ്രഫ. അജ്മൽ, വാദിറഹ്മ ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പൽ യേശുദാസ് സി. ജോസഫ് എന്നിവർ സംസാരിച്ചു. വളൻറിയേഴ്‌സ് പരിശീലനത്തിനു സഹീർ കുംബ്ലെ, ആദർശ് മാധവൻ എന്നിവർ നേതൃത്വം നൽകി. മാനേജർ സുബൈർ സ്വാഗതവും നസീഹ നന്ദിയും പറഞ്ഞു. photo: Kdr 1 കൊടിയത്തൂർ വാദിറഹ്മയിൽ യു ആൻഡ് ഐ പരിശീലന കേന്ദ്രം മെറിൻ ജോസഫ് ഐ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.