കടലുണ്ടി: 'മതസ്വാതന്ത്ര്യം, പൗരാവകാശം, യൗവനം കേരളത്തിന് കാവലാളാവുക'യെന്ന സന്ദേശവുമായി സോളിഡാരിറ്റി സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയുടെ ഫറോക്ക് ഏരിയ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. മുത്തലാഖ് നിരോധനംകൊണ്ട് ഏക സിവിൽ കോഡിലേക്ക് വഴി തുറന്ന് എല്ലാവരെയും ഒന്നിപ്പിക്കാൻ വെമ്പൽ കൊള്ളുന്നവർ രാജ്യം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന വൈവിധ്യങ്ങളെ നിരാകരിക്കുകയാണ്. മതമടക്കം വിഷയങ്ങളിൽ ഓരോരുത്തരും നിലകൊള്ളുന്ന അവസ്ഥയിൽതന്നെ നിൽക്കണമെന്ന ശാഠ്യം നാഗരികതകളെയും പുരോഗതികളെയും ഇല്ലാതാക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ഫറോക്ക് ഏരിയ പ്രസിഡൻറ് ടി. അതീഖുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡണ്ട് കെ.പി. അബ്ദുല്ലത്തീഫ്, എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് പി. മുബാറക്ക്, സോളിഡാരിറ്റി ഏരിയ സെക്രട്ടറി വി.കെ.സാദിഖലി, കാമ്പയിൻ കൺവീനർ വി.പി. ഇസ്മാഈൽ എന്നിവർ സംസാരിച്ചു. soli ferok.jpg ഫറോക്ക് ഏരിയ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി അസി. അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.