ബേപ്പൂർ: ബേപ്പൂരിലെ ഫുട്ബാൾ കളിക്കാരുടെയും ഫുട്ബാൾ അക്കാദമികളുടെയും ആശ്രയവും ഏക അത്താണിയുമായ ബേപ്പൂർ ബി.സി റോഡിലെ കോർപറേഷൻ മിനി സ്റ്റേഡിയം ഓറഞ്ച് ഫുട്ബാൾ സ്കൂൾ സന്നദ്ധ സേവകർ ജെ.സി.ബിയുടെ സഹായത്തോടെ കളിയോഗ്യമാക്കി. മഴക്കാലമാകുമ്പോൾ വെള്ളം കെട്ടിനിൽകുകയും വേനൽകാലത്ത് വെയിലുകൊണ്ട് മണ്ണ് കട്ടപിടിക്കുകയും ചെയ്യുന്നതിനാൽ ഗ്രൗണ്ട് പരിശീലനത്തിന് യോജിച്ചതായിരുന്നില്ല. കാലികളും മറ്റും മേഞ്ഞ് നടന്നിരുന്നതിനാൽ പലഭാഗങ്ങളിലും കുളമ്പടി കുഴികളും അധികൃതരുടെ വിലക്കുകൾ ലംഘിച്ച് ബൈക്ക്, കാർ തുടങ്ങിയ വാഹനങ്ങൾ പരിശീലിപ്പിക്കുന്നതിനാൽ ടയറിെൻറ ആകൃതിയിലുള്ള ചാലുകളും കളിക്കാരെ പ്രയാസത്തിലാക്കിയിരുന്നു. കളി പഠിക്കുന്ന കുട്ടികൾക്ക് അപകട കുഴികൾ ഭീഷണിയായി മാറിയിട്ട് കുറെ കാലമായി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് മുഹമ്മദ് അഫ്രീദിയെന്ന ഓറഞ്ച് സ്കൂൾ വിദ്യാർഥി ഓട്ടത്തിനിടയിൽ വീണ് എല്ലുപൊട്ടിയിരുന്നു. ഓറഞ്ച് ഫുട്ബാൾ സ്കൂളിനു പുറെമ ബേപ്പൂർ ഫുട്ബാൾ അക്കാദമി, യൂണിറ്റി എഫ്.സി, റോയൽ സ്പോർട്സ്, ടൗൺ ടീം അരക്കിണർ തുടങ്ങിയ അക്കാദമികളും തദ്ദേശവാസികളും അനേകം ചെറു ക്ലബുകളും കളി പഠിക്കുന്ന ഗ്രൗണ്ടാണിത്. ഈ ഗ്രൗണ്ടിന് എത്രയും വേഗം ചുറ്റുമതിൽ കെട്ടിപ്പൊക്കി മണ്ണിട്ട് ഉയർത്തി പുല്ലു പിടിപ്പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തണമെന്നാണ് ഫുട്ബാൾ പ്രേമികളുടെ ആഗ്രഹം. എം. ഗിരീഷ്, എൻ.പി. രാജേന്ദ്രൻ, കെ. സതീഷ്, ടി.കെ. ബാബുരാജ്, കെ.എം. ആഷിഖ്, എം. റോജിത്ത്, കെ.പി. ബിജോയ്, എ. സതീഷ്, എം.പി. അനീഷ് എന്നിവരാണ് ഗ്രൗണ്ട് നവീകരണത്തിന് നേതൃത്വം നൽകിയത്. ministadium33 ബേപ്പൂർ ബി.സി റോഡിലെ കോർപറേഷൻ മിനി സ്റ്റേഡിയം ശ്രമദാനത്തിലൂടെ ഫുട്ബാൾ പ്രേമികൾ വൃത്തിയാക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.