ബേപ്പൂർ: രേഖകളില്ലാത്ത ബോട്ടുമായി കടലിൽ സർവേ നടത്തുന്നത് തടയാൻ മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗം തിങ്കളാഴ്ച ബേപ്പൂരിലെത്തി. 'മാധ്യമം'വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരം മറൈൻ ഹൈഡ്രോഗ്രാഫിക് വിഭാഗം ഡെപ്യൂട്ടി ഓഫിസർ സതീഷ് ഗോപി സ്ഥലത്തെത്തിയത്. ഇൻഷുറൻസും രജിസ്ട്രേഷൻ രേഖകളും ഇല്ലാത്ത ബോട്ടുകളുമായി കടലിൽ സർവേ നടത്താനുള്ള ബേപ്പൂർ മറൈൻ സർവേയറുടെ ഉത്തരവിനെക്കുറിച്ചായിരുന്നു വാർത്ത. ഇതിനെത്തുടർന്നാണ് അടിയന്തരമായി കടൽ സർവേ നിർത്തി വെക്കാൻ ഉത്തരവിട്ടു. സർവേ നടത്താൻ നിശ്ചയിച്ച എം.വി സർവേയർ എന്ന ബോട്ടിെൻറ പ്രവർത്തനക്ഷമതയും സുരക്ഷ ഉപകരണങ്ങളും പരിശോധിച്ചു. ഇൻഷുറൻസും രജിസ്ട്രേഷൻ രേഖകളും നിയമാനുസൃതം ലഭിക്കുന്നതുവരെ കടലിലെ സർവേ പ്രവൃത്തിക്ക് അനുവാദം നൽകില്ല. ഇൻഷുറൻസിനും രജിസ്ട്രേഷൻ രേഖകൾക്കും ശിപാർശ നൽകുന്ന ബേപ്പൂർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വിനി പ്രതാപുമായി വിഷയം ചർച്ച ചെയ്തു. എത്രയും വേഗം ബോട്ടിെൻറ നിയമാനുസൃത രേഖകൾ ശരിയാക്കുവാനും ബോട്ടിെൻറ പ്രവർത്തനക്ഷമത പൂർണമായും പരിശോധിച്ച് ലൈസൻസിങ്അതോറിറ്റിക്കും ഇൻഷുറൻസ് കമ്പനിക്കും കൈമാറാനും ധാരണയായി. രണ്ട് വനിത ഓഫിസർമാരടക്കം 13 ജീവനക്കാരെയും കൊണ്ട് തിങ്കളാഴ്ച രാവിലെ എട്ടിന് ദിവസം നീണ്ടുനിൽക്കുന്ന പര്യവേക്ഷണത്തിന് കടലിലേക്ക് പുറപ്പെടാനായിരുന്നു ബേപ്പൂർ മറൈൻ സർവേയറുടെ ഉത്തരവ്. പുതിയാപ്പ കടൽ ഭാഗത്തായിരുന്നു പര്യവേക്ഷണം. കടലിെൻറ ആഴം പരിശോധിക്കുകയും മണൽ തിട്ടകളും പാറമടക്കുകളും ഉള്ള സ്ഥലങ്ങൾ അടയാളപ്പെടുത്തുകയും ചെയ്യുന്ന സർവേയാണ് ഹൈഡ്രോഗ്രാഫിക് വിഭാഗം നടത്തുന്നത്. പിന്നീട് തയാറാക്കുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കപ്പലുകൾക്കും മറ്റു വലിയ ജല യാനങ്ങൾക്കും സഞ്ചരിക്കുവാനുള്ള ദിശ നിശ്ചയിക്കുന്നത്. ഈ റിപ്പോർട്ട് തുറമുഖ വകുപ്പിന് കൈമാറിയതിന് ശേഷമാണ് കപ്പൽ ചാലുകൾക്കുള്ള മണ്ണ് മാന്തൽ (ഡ്രഡ്ജിങ് ) തുറമുഖ വകുപ്പ് നടത്താറുള്ളത്. എന്നാൽ ബേപ്പൂരിൽ ഈവർഷം ചെയ്യേണ്ട 14 ഓളം സർവേ പ്രവൃത്തിക്കുള്ള രൂപരേഖ തയാറാക്കിയിട്ടുണ്ടെങ്കിലും ഒരു സർവേ പോലും ഇതുവരെ നടന്നിട്ടില്ലെന്നാണ് റിപ്പോർട്ട്. രേഖകളില്ലാത്ത ബോട്ടുകളുമായി കടലിൽ സർവേ നടത്തുവാൻ ഉത്തരവിറക്കിയ ബേപ്പൂർ മറൈൻ സർവേയർ തിങ്കളാഴ്ച ഓഫിസിൽ ഹാജരാകാതെ അവധിയെടുത്തു. bypr1 bypr2 രേഖകളില്ലാത്ത ബോട്ടുമായി കടലിൽ സർവേ നടത്തുന്ന ബോട്ട് ഡെപ്യൂട്ടി ഹൈഡ്രോഗ്രാഫർ സതീഷ് ഗോപി പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.