തൊഴിൽ നിഷേധത്തിനെതിരെ കമ്പനിപ്പടിക്കൽ സത്യഗ്രഹം നടത്തി

ഫറോക്ക്: സർക്കാർ പ്രഖ്യാപിച്ച വേതനം ആവശ്യപ്പെട്ടതിന് തൊഴിൽ നിഷേധിച്ചതായി പരാതി. തൊഴിലാളികൾ കൊളത്തറ റഹ്മാൻ ബസാറിലെ ഒഡീസിയ പോളിടെക് കമ്പനിക്ക് മുന്നിൽ സത്യഗഹം നടത്തി. തിങ്കളാഴ്ച രാവിലെ മുതലായിരുന്നു സ്ത്രീ തൊഴിലാളികളുൾപ്പെടെ തൊഴിൽ നഷ്ടപ്പെട്ടവർ കമ്പനിക്കു മുന്നിൽ സമരം നടത്തിയത്. സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.വി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ചെരിപ്പുകളുടെ വാർ (സ്ട്രാപ്) ഉൾപ്പെടെയുള്ളവ നിർമിക്കുന്ന ഒഡീസിയയുടെ പ്രത്യേക വിഭാഗമായ കമ്പനിയിലെ 29 സ്ത്രീകളുൾപ്പെടെ നൂറോളം തൊഴിലാളികൾക്ക് മുന്നറിയിപ്പില്ലാതെ ഡിസംബർ 26 മുതൽ തൊഴിൽ നിഷേധിച്ചതായാണ് പരാതി. 30 ന് മാനേജ്മ​െൻറിന് നോട്ടീസ് നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. ഇഷ്ടമുള്ള ചിലർക്ക് തൊഴിൽ നൽകി. അതേസമയം, സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം ഈ കമ്പനിയിലും നടപ്പാക്കണമെന്നാവശ്യപ്പെട്ട് കമേഴ്സ്യൽ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) മാനേജ്മ​െൻറിന് കഴിഞ്ഞ നവംബർ 28 കത്ത് നൽകിയിരുന്നു. ഇതാണ് തൊഴിൽ നിഷേധത്തിന് കാരണമെന്നും കമ്പനിയിലുള്ളവർ യൂനിയനിൽ അംഗങ്ങളായതും പ്രതികാര നടപടിക്ക് പ്രേരണയായെന്നും യൂനിയൻ ഫറോക്ക് ഏരിയ സെക്രട്ടറി കൃഷ്ണൻ പുത്തഞ്ചേരിയും പ്രസിഡൻറ് സി. വത്സനും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.