കോഴിക്കോട്: മാനവികതയിലേക്ക് എന്ന മുദ്രാവാക്യം ഉയർത്തി യുവകലാസാഹിതി സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സാംസ്കാരിക സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം വൈക്കം മുഹമ്മദ് ബഷീറിെൻറ വസതിയായ ബേപ്പൂരിലെ വൈലാലിൽ കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ. ഖദീജ മുംതാസ് നിർവഹിച്ചു. യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. കുഞ്ഞാമു മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് ഡോ. ശരത് മണ്ണൂർ അധ്യക്ഷത വഹിച്ചു. ചേളന്നൂർ പ്രേമൻ, അനീസ് ബഷീർ, അഷ്റഫ് കുരുവട്ടൂർ, സി.എം. കേശവൻ, ടി.പി. മമ്മു, എം.എ. ബഷീർ, വിജയകുമാർ പൂതേരി, ജയശങ്കർ കിളിയങ്കണ്ടി, എം.എം. മഠത്തിൽ, റിയാസ് അഹമ്മദ്, കെ. വിശ്വനാഥൻ, പി. പീതാംബരൻ, വി.എൻ. സുധീർ എന്നിവർ സംസാരിച്ചു. yuvakalasahithi യുവകലാസാഹിതി സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സാംസ്കാരിക സദസ്സുകളുടെ ജില്ലാതല ഉദ്ഘാടനം വൈലാലിൽ കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷ ഡോ. ഖദീജ മുംതാസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.