ഫറോക്ക്: ടൗൺ ടീം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അരക്കിണർ സംഘടിപ്പിച്ച ആറാമത് ഹൈഡേക്കർ അബൂബക്കർ മെമ്മോറിയൽ റോളിങ് ട്രോഫിക്കുവേണ്ടിയും 51,000 രൂപ പ്രൈസ്മണിക്ക് വേണ്ടിയുമുള്ള ഏകദിന ഫൈവ്സ്ഫുട്ബാൾ ടൂർണമെൻറിെൻറ ഫൈനൽ മത്സരത്തിൽ സ്റ്റാർ ടൈൽസ് അരീക്കാട് എഫ്.സി തിരുവണ്ണൂരിനെ പരാജയപ്പെടുത്തി ജോതാക്കളായി. വിജയികൾക്ക് കേരള സന്തോഷ് ട്രോഫി താരം ആസിഫ് സഹീർ സമ്മാനദാനം നടത്തി. സംസ്ഥാന താരങ്ങളായ അരക്കിണർ സ്വദേശികളായ വാഹിദ് സാലി, നൗഷാദ്, സ്പോർട്സ് കൗൺസിൽ വനിത ഫുട്ബാൾ ടീം കോച്ച് ഫൗസിയ മാമ്പറ്റ, ദേശീയ കിക്ക് ബോക്സിങ്ങിൽ ചാമ്പ്യന്മാരായ നൈന നൗഷാദ്, നദാൽ മുഹമ്മദ് എന്നിവരെ ആദരിച്ചു. റഫീഖ് ഹൈഡേക്കർ അധ്യക്ഷത വഹിച്ചു. ഷഫീക്ക് അരക്കിണർ, എസ്.വി. ഹാശിം, കെ.പി. റിയാസ്, സി.എച്ച്. മുജീബ്, കെ.പി. അഷ്റഫ്, അബ്ദുൾ റാസിഖ്, മുബഷിർ, രതീഷ് കുട്ടൻ, പി. മുജീബ്, എ. സലാം, യു. ഫിറോസ്, ടി.പി. നൗഫൽ, കെ. ഫിറോസ്, ജാബിർ, ഷാഫി, എ. അൻവർ, ഹുസൈൻ, യു.വി. ഇബ്നു സഹദ്, കെ.പി. നൗഷാദ്, തൻസീർ, യാസർ, യു.വി. ഷാജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.