ഫാഷിസത്തെ ചെറുക്കാൻ ബഹുസ്വരതയെ മുറുകെ പിടിക്കണമെന്ന് -പി.കെ. ഫിറോസ്

യൂത്ത് ലീഗ് മേഖല സമ്മേളനം മുക്കം: ഫാഷിസത്തെ ചെറുക്കണമെങ്കിൽ ബഹുസ്വരതയെ മുറുകെ പിടിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അഭിപ്രായപ്പെട്ടു. തേക്കു കുറ്റിയിൽ തിരുവമ്പാടി യൂത്ത് ലീഗ് മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി മതേതര ഇന്ത്യയുടെ ഇരുട്ടിൽ പതിയിരുന്ന ഫാഷിസം ഇന്ന് സർവശക്തിയും സംഭരിച്ച് ഫണം വിടർത്തിയാടുകയാണ്. മുനീർ ആലിങ്ങൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം ടി. മൊയ്തീൻകോയ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ വി.എ. നസീർ, യൂനുസ് പുത്തലത്ത്, വി.എ. റഷീദ്, ഇ.പി. ബാബു, എം.ടി. സൈത് ഫസൽ, വി.പി.എ. ജലീൽ, എ.കെ. സാദിഖ്, ശൗക്കത്ത് കക്കാട്, കെ.പി. ശിഹാബ്, റഊഫ് കൊളക്കാടൻ, എം.കെ. സൈതാലി എന്നിവർ സംസാരിച്ചു. മൂന്നു ദിവസം നീണ്ടുനിന്ന സമ്മേളനം വൈകീട്ട് ആറു മണിയോടെ വല്ലത്തായ്പാറയിൽ നിന്ന് യുവജന റാലിയോടെ തേക്കും കുറ്റിയിലെ സമ്മേളന നഗരിയിലെ പട്ടോത്ത് വി. മുഹമ്മദ് മോൻ ഹാജി നഗറിൽ സമ്മേളിച്ചു. യുവജന റാലി സലാം തേക്കുംകുറ്റി, ഉനൈസ് പരിയാടത്ത്, സിറാജ് മേലേക്കളം, മുനീർ കുട്ടിക്കുന്ന്, നൗഷാദ് കളിയിൽ, ലത്തീഫ് ആക്കോട്ട് ചാൽ, റിയാസ് വാളകുണ്ടൻ, റാഷിദ് മുള്ള മഠക്കൽ, വി.എ. ഹബീബ്, ഷഫീഖ് വല്ലത്തായ് പാറ, മുജീബ് പാട്ടുകര എന്നിവർ നേതൃത്വം നൽകി. photo MKMUC 6 യൂത്ത് ലീഗ് തിരുവമ്പാടി മണ്ഡലം സമ്മേളനം തേക്കുംകുറ്റിയിൽ ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.