എൽ.ഡി.എഫ് ഭരണത്തിൽ കേരളം രക്ഷപ്പെടുമെന്ന പ്രതീക്ഷ വേണ്ട ^ടി. സിദ്ദീഖ്

എൽ.ഡി.എഫ് ഭരണത്തിൽ കേരളം രക്ഷപ്പെടുമെന്ന പ്രതീക്ഷ വേണ്ട -ടി. സിദ്ദീഖ് നന്മണ്ട: സി.പി.എം നേതൃത്വം കൊടുക്കുന്ന എൽ.ഡി.എഫ് ഭരണത്തിൽ കേരളം രക്ഷപ്പെടുമെന്ന പ്രതീക്ഷ വേണ്ടെന്നും സംസ്ഥാനത്ത് ഈയിടെ നടക്കുന്ന സംഭവങ്ങൾ അതാണ് വ്യക്തമാക്കുന്നതെന്നും ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്. നന്മണ്ട മണ്ഡലം കോൺഗ്രസ് സമ്പൂർണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം നന്മണ്ട എ.യു.പി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശന്നുപൊരിയുന്നവനുപോലും ഇവിടെ രക്ഷയില്ല. പൊലീസ് ഭരണക്കാരുടെ ആജ്ഞാനുവർത്തികളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡൻറ് എ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, ബ്ലോക്ക് പ്രസിഡൻറ് ടി.കെ. രാജേന്ദ്രൻ, ജില്ല കോൺഗ്രസ് അംഗങ്ങളായ ടി.കെ. ബാലൻ, രാജീവൻ കൊളത്തൂർ, ബ്ലോക്ക് വൈസ് പ്രസിഡൻറ് ജയൻ നന്മണ്ട എന്നിവർ സംസാരിച്ചു. കെ. ഷാജു സ്വാഗതവും കെ. മുഹമ്മദ് നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കർഷക തൊഴിലാളി സംഗമം ജില്ല പ്രസിഡൻറ് ശ്രീധരൻ മെനാച്ചേരി ഉദ്ഘാടനം ചെയ്തു. പ്രമീള മുകുന്ദൻ മുഖ്യപ്രഭാഷണം നടത്തി. കപ്പള്ളി ശശി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് ശ്രീധരൻ മാസ്റ്റർ, കെ.എം. രവി, ജയൻ നന്മണ്ട, ടി.എം. മിനി, ടി.കെ. രാജൻ നായർ, എ.വി. വിശ്വനാഥൻ, സൈനബ കൂളിപ്പൊയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.