നന്മണ്ട: തരിശുനിലങ്ങൾ കാണുേമ്പാൾ കാർഷിക സ്വപ്നം തളിരിടുകയാണ് കുട്ടമ്പൂർ കോളിയോട്ടുകണ്ടി അസ്സൻ ഹാജിയുടെയും സുഹൃത്ത് കുളപ്പുറത്ത് അൻവറിെൻറയും മനസ്സിൽ. അസ്സൻ ഹാജിയുടെ തിയ്യക്കണ്ടിതാഴം വയൽ തരിശായി കിടക്കുന്നത് കണ്ടപ്പോൾ അൻവറിെൻറ മനസ്സിലുദിച്ച അഭിലാഷമായിരുന്നു തരിശുഭൂമിയെ ഹരിതാഭമാക്കുകയെന്നത്. ആശയം പങ്കുവെച്ചപ്പോൾ നീ തനിച്ചാവേണ്ട ഞാനും പാടത്തിറങ്ങാമെന്നായി ഹാജിയാർ. പാടത്തെ ജൈവകൃഷിയിലൂടെ ഇരുവരും ഹരിതാഭമാക്കി. ഒരു ഏക്കർ വയൽ പരീക്ഷണാർഥം ഉമ നെൽകൃഷിയിറക്കി. ജൈവവളം മാത്രം ഉപയോഗിച്ചു. ഹാജിയാരുടെ മറ്റു കൃഷിനിലങ്ങളും പരമാവധി ഉപയോഗപ്പെടുത്തുകയാണ് അൻവർ. യുവാക്കളെയും വിദ്യാർഥികളെയും കാർഷികാഭിമുഖ്യമുള്ളവരാക്കാനും അൻവറും ഹാജിയാരും ശ്രമിക്കുന്നു. ദിനപത്രങ്ങളിലെ കർഷകരുടെ വിജയകഥ യുവതലമുറയുടെ ശ്രദ്ധയിൽപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.