പാലേരി: നീണ്ട ഇടവേളക്കുശേഷം ചങ്ങരോത്ത് . കുറഞ്ഞുറമ്മൽ താഴെവരെയാണ് വെള്ളമെത്തിയത്. ചേമ്പിൽതാഴ വയലിൽ എത്തേണ്ടതായിരുന്നു. വർഷങ്ങളായി കൈക്കനാൽ മണ്ണിട്ടുനികത്തി റോഡാക്കിയതിനാൽ ഇൗ മേഖലയിൽ വെള്ളമെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ജലക്ഷാമം രൂക്ഷമായിരുന്നു. പ്രതിഷേധ പ്രകടനം പാലേരി: ടൗണിലെ ആർ.സി.എം ഹെൽത്ത് സൂപ്പർമാർക്കറ്റിെൻറ ബോർഡുകൾ നശിപ്പിക്കുകയും പൂട്ട് കേടുവരുത്തുകയും ചെയ്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല യൂനിറ്റ് ടൗണിൽ പ്രകടനം നടത്തി. പ്രസിഡൻറ് സി.എച്ച്. രാജീവൻ, സെക്രട്ടറി മംഗലശ്ശേരി അബ്ദുല്ല എന്നിവർ സംസാരിച്ചു. പേരാമ്പ്ര പൊലീസിൽ പരാതിനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.