മുയിപ്പോത്ത് കാർഷിക വിളകൾ നശിപ്പിച്ചു

പേരാമ്പ്ര: ചെറുവണ്ണൂർ പഞ്ചായത്തിലെ മുയിപ്പോത്ത് സാമൂഹിക വിരുദ്ധർ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. പട്ടേരിമണ്ണിൽ താഴെ ചരിച്ചിൽ ഇബ്രാഹിമി​െൻറ നാലുവർഷം പ്രായമായ 30ഒാളം തെങ്ങുകളും 50ലധികം കവുങ്ങുകളുമാണ് വെട്ടിനശിപ്പിച്ചത്. പട്ടേരിമണ്ണിൽ അസീസി​െൻറ 500ഒാളം നേന്ത്രവാഴകളും നശിപ്പിച്ചിട്ടുണ്ട്. കമ്പി കൊണ്ട് കുത്തി വാഴക്കാമ്പ് നശിപ്പിക്കുകയാണ് ചെയ്തത്. മുഴുവനും കുലക്കാറായ വാഴകളാണ്. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹികവിരുദ്ധർ കൃഷി നശിപ്പിച്ചത്. ഉടമകൾ മേപ്പയൂർ പൊലീസിൽ പരാതിനൽകി. പൊലീസ് സ്ഥലം സന്ദർശിച്ച് അന്വേഷണമാരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.