കൊയ്തൊഴിഞ്ഞ പാടത്ത് കലാപൂരത്തിന്​ കൊടിയേറ്റം

എഫ് സോൺ കലോത്സവത്തി​െൻറ സ്റ്റേജ് മത്സരങ്ങൾ മുട്ടിലിൽ തുടങ്ങി മുട്ടിൽ: പഴയകാലെത്ത നാടകോത്സവങ്ങളെയും മറ്റു കലാപരിപാടികളെയും അനുസ്മരിപ്പിക്കുന്നതായിരുന്നു മുട്ടിലിലെ എഫ് സോൺ കലോത്സവ നഗരി. കൊയ്തൊഴിഞ്ഞ പാടത്ത് ജില്ലയിലെ വിവിധ കോളജുകളിലെ വിദ്യാർഥികൾ ഒത്തുചേർന്ന ഉത്സവാന്തരീക്ഷത്തിൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കു കീഴിലെ എഫ് സോൺ കലോത്സവത്തി​െൻറ വേദികൾ ഉണർന്നു. മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജിനു സമീപത്ത് പ്രത്യേകം തയാറാക്കിയ ഗൗരി ലങ്കേഷി​െൻറയും, പുനത്തിൽ കുഞ്ഞബ്ദുല്ലയുടെയും നാമധേയത്തിലുള്ള രണ്ടു വേദികളിലാണ് കലാമത്സരങ്ങൾ ആരംഭിച്ചത്. സ്റ്റേജ് മത്സരങ്ങൾ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിനു മങ്ങലേൽപ്പിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ കലെയയും സാഹിത്യെത്തയും മാധ്യമമാക്കി പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികരിക്കുന്നവ​െൻറ നാവറക്കുന്ന ഫാഷിസ്റ്റ് നയങ്ങളെ സർഗാത്മകതകൊണ്ട് നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശ്വിൻ ഹാഷ്മി അധ്യക്ഷത വഹിച്ചു. സർവകലാശാല യൂനിയൻ ചെയർപേഴ്സൻ പി. സുജ, മുട്ടിൽ പഞ്ചായത്ത് പ്രസിഡൻറ് പി.വി. നജീം, എം.എസ്. ഫെബിൻ, പി.എം. സന്തോഷ്, ജോബിസൺ ജെയിംസ്, മുഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. േപ്രാഗ്രാം കമ്മിറ്റി കൺവീനർ വി. നിഷാദ് സ്വാഗതവും, ജില്ല എക്സിക്യൂട്ടിവ് നന്ദകുമാർ നന്ദിയും പറഞ്ഞു. കാലിക്കറ്റ് സർവകലാശാലക്കു കീഴിലുള്ള 21 കോളജുകളിലെ 1500 ഓളം മത്സരാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്. എഫ് സോൺ കലോത്സവത്തിന് ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളജ് അധികൃതർ അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പാടത്ത് വേദികൾ സജ്ജീകരിച്ചത്. കലോത്സവത്തി​െൻറ ആവശ്യത്തിനായി കോളജിലെ വിദ്യാർഥികൾക്കുപോലും ഗ്രീൻ റൂമുകൾ കോളജിൽ അനുവദിച്ചു നൽകിയിട്ടില്ലെന്ന് സംഘാടകർ ആരോപിച്ചു. കലോത്സവ ദിവസങ്ങളിൽ കോളജ് കാമ്പസും ഹോസ്റ്റലുകളും പൂട്ടിയിടുകയാണെന്നും ഇവർ ആരോപിച്ചു. WEDWDL18 എഫ് സോൺ കലോത്സവത്തി​െൻറ സ്റ്റേജ് മത്സരങ്ങൾ നടൻ സന്തോഷ് കീഴാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു ------------------------------ WEDWDL20 logo WEDWDL19 എഫ് സോൺ കലോത്സവത്തിലെ സദസ്സ് --------------------------------------------- നിലവാരം പുലർത്തി കഥാപ്രസംഗം മുട്ടിൽ: വേദി രണ്ടിൽ നടന്ന കഥാപ്രസംഗ മത്സരം മികച്ച നിലവാരം പുലർത്തി. എട്ടു ടീമുകൾ പെങ്കടുത്തു. കാശ്മീരിലെ സംഘർഷവും, കാമുകനാൽ ചതിക്കപ്പെടുന്ന പെണ്ണി​െൻറ പ്രതികാരവുമെല്ലാം കഥ പറയാൻ വിഷയങ്ങളായി. വെണ്ണിക്കുളം ഗോപാലക്കുറുപ്പി​െൻറ 'മണിവിളക്ക്' എന്ന കൃതിയെ തന്മയത്വത്തോടെ അവതരിപ്പിച്ച മെറിൻ എൽസ ബൈജുവിനാണ് ഒന്നാം സ്ഥാനം. ബത്തേരി സ​െൻറ് മേരീസ് കോളജിൽ ബി.എസ്.സി ഫിസിക്സ് ഒന്നാംവർഷ വിദ്യാർഥിനിയാണ്. WEDWDL21 Merin കഥാപ്രസംഗത്തിൽ ഒന്നാമെതത്തിയ മെറിൻ എൽസ ബൈജുവും സംഘവും --------------------------------------------- നാടൻപാട്ടിൽ സ​െൻറ് മേരീസ് ബത്തേരി മുട്ടിൽ: നാടൻപാട്ടിൽ സ​െൻറ് മേരീസ് ബത്തേരിയുടെ വിജയഗാഥ. പാണന്മാരുടെ തുയിലുണർത്ത്പാട്ട് ആസ്വാദകർക്കു മുന്നിൽ തന്മയത്വത്തോടെ അവതരിപ്പിച്ചാണ് കോളജി​െൻറ നേട്ടം. എം.എസ്. ഗായത്രി, എം.ആർ. രഞ്ജിത, ആർഷ ബാബു, ബി. അർച്ചന, അമല മാത്യു, രേഖിഷ രഘു, പി. ധീരജ്, എ.കെ. രജില, ടി.എ. സനൂപ് എന്നിവർ ചേർന്നാണ് നാടൻപാട്ട് ആലപിച്ചത്. പ്രത്യേക ഗുരുക്കന്മാരുടെയും പരിശീലകരുടെയും കീഴിൽ അഭ്യസിക്കാതെയാണ് ഇവർ ഈ നേട്ടം കൈവരിച്ചത്. WEDWDL22 Folk നാടൻപാട്ടിൽ ഒന്നാം സ്ഥാനം നേടിയ സ​െൻറ് മേരീസ് കോളജ് ബത്തേരി ടീം --------------------------- WEDWDL17 Mallika M മല്ലിക പ്രദീപ്, ക്ലാസിക്കൽ ഡാൻസ് (എൻ.എം.എസ്.എം ഗവ. കോളജ്, കൽപറ്റ) WEDWDL23 Dhanalakshmi V R വി.ആർ. ധനലക്ഷ്മി, ഭരതനാട്യം (പഴശ്ശിരാജ കോളജ്, പുൽപള്ളി) WEDWDL24 vignesh . k കെ. വിഘ്നേഷ്, ഇംഗ്ലീഷ് കഥാരചന, ഇംഗ്ലീഷ് പ്രസംഗം(ഡബ്ല്യു.എം.ഒ കോളജ് മുട്ടിൽ) WEDWDL26 sherly Jacab ഷേർലി ജേക്കബ്, തമിഴ് ഉപന്യാസം (ഡോൺബോസ്കോ കോളജ്, ബത്തേരി) WEDWDL27 Kavya p v പി.വി. കാവ്യ, ഹിന്ദി പദ്യരചന (ഡബ്ല്യു.എം.ഒ കോളജ് മുട്ടിൽ) ----------------------------------------- ----------------------------------------- ജനക്ഷേമം നടപ്പാക്കാത്ത ഭരണാധികാരികൾ വേറെ പണിനോക്കണം --സി.ആർ. നീലകണ്ഠൻ കൽപറ്റ: ജനക്ഷേമം നടപ്പാക്കാത്ത ഭരണാധികാരികൾ വേറെ പണിനോക്കി പോകുകയാണ് വേണ്ടതെന്ന് മനുഷ്യാവകാശ-പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ. സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വേണ്ടാത്തത് അടിച്ചേൽപ്പിച്ച് അധികാരികൾ ജനവിരുദ്ധരാവുന്നത് ലജ്ജാകരമാണ്. മാനന്തവാടി വള്ളിയൂർക്കാവ് റോഡിലെ വിദേശ മദ്യശാലക്കെതിരെയുള്ള ആദിവാസി അമ്മമാരുടെ 745 ദിവസം നീണ്ട സമരം ഒത്തുതീർപ്പാക്കുക, സമരക്കാർക്കും സഹായികൾക്കുമെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കുക, ആദിവാസി കേന്ദ്രങ്ങളിൽ മദ്യനിരോധനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു രാപ്പകൽ സമരം. എൻ. മണിയപ്പൻ അധ്യക്ഷത വഹിച്ചു. പൊമ്പിള ഒരുമൈ നേതാവ് ഗോമതി, വെള്ള സോമൻ, ഡോ. പി. ലക്ഷ്മണൻ, സിദ്ധിഖ് മുട്ടിൽ, ബാലൻ പൂതാടി, പി.എം. സുകുമാരൻ, എൻ.എം. കിളിയൻ, കെ.ടി. ബാബു നെല്ലുക്കുന്ന്, പി.കെ. രാധാകൃഷ്ണൻ, സുബൈർ ഒാണിവയൽ, ജോൺ മാസ്റ്റർ എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ സ്വാഗതവും മാക്ക പയ്യമ്പള്ളി നന്ദിയും പറഞ്ഞു. മുകുന്ദൻ ചീങ്ങേരി, എൻ.എക്സ്. തോമസ്, ജോജി പൊട്ടൻകൊല്ലി, ചിട്ടാങ്കി ചെറ്റപ്പാലം, പി.ആർ. ചന്ദ്രൻ, നജീബ്, രാജൻ പുഴക്കൽതറ എന്നിവർ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ 10ന് സമാപിക്കുന്ന സമരം ആദിവാസി ഗോത്ര മഹാസഭ നേതാവ് എം. ഗീതാനന്ദൻ ഉദ്ഘാടനം ചെയ്യും. MUST WEDWDL16 രാപ്പകൽ സമരം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു ബോധവത്കരണ ജാഥ സമാപിച്ചു മാനന്തവാടി: രാപ്പകല്‍ സമരത്തി​െൻറ പ്രചാരണാർഥം നടത്തിയ ബോധവത്കരണ ജാഥ സമാപിച്ചു. ജഷീര്‍ പള്ളിവയലി​െൻറ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നും ആരംഭിച്ച ജാഥ 30 കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തിയാണ് സമാപിച്ചത്. സമാപനയോഗം ഫാ. ജോസഫ് അമ്പാട്ട് ഉദ്ഘാടനം ചെയ്തു. എന്‍. മണിയപ്പന്‍, മുജീബ് റഹ്മാന്‍, പി.ആര്‍. കൃഷ്ണന്‍കുട്ടി, വെള്ള സോമന്‍, മാക്ക പയ്യമ്പള്ളി, വിദ്യാധരന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.