അവശർക്ക് ആധാർ ക്യാമ്പ്

കോഴിക്കോട്: ചലനവൈകല്യം, ബുദ്ധിമാന്ദ്യം, മാനസികരോഗം, ഓട്ടിസം, സെറിബ്രൽ പൾസി, ബഹു വൈകല്യം എന്നീ വിഭാഗങ്ങളിൽ അവശതയനുഭവിക്കുന്നവർക്ക് ആധാർ എൻറോൾമ​െൻറിനായി ജില്ല ഭരണകൂടം പ്രത്യേക സൗകര്യമൊരുക്കുന്നു. 80 ശതമാനത്തിനു മുകളിൽ അവശത അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് കോമ്പസിറ്റ് റീജനൽ സ​െൻറർ അക്ഷയ േപ്രാജക്ട് , ജില്ല സാമൂഹിക നീതി വകുപ്പ്, ശിഹാബ് തങ്ങൾ ചാരിറ്റബ്ൾ ട്രസ്റ്റ് ഫറോക്ക് എന്നിവരുമായി സഹകരിച്ച് ക്യാമ്പ് നടത്തുന്നത്. അപേക്ഷ ഫോമുകൾ ഫെബ്രുവരി 24 വരെ ബാലുശ്ശേരി, കൊടുവള്ളി, കുന്ദമംഗലം, തുണേരി, വടകര, പന്തലായനി, കുന്നുമ്മൽ, കോഴിക്കോട് അർബൻ, തോടന്നൂർ, ചേളന്നൂർ, പേരാമ്പ്ര, മേലടി, കോഴിക്കോട് റൂറൽ എന്നീ ഐ.സി.ഡി.എസ് ഓഫിസുകളിൽനിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ഐഡൻറിറ്റി, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെയും, ഭിന്നശേഷി മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റി​െൻറയും പകർപ്പ് സഹിതം ഫെബ്രുവരി 26നുമുമ്പ് അതാത് ഐ.സി.ഡി.എസ് ഓഫിസുകളിൽ തിരിച്ചേൽപിക്കണം. അർഹരായ അപേക്ഷകർക്കായി പ്രത്യേക ആധാർ എൻറോൾമ​െൻറ് ക്യാമ്പുകൾ അതാത് പ്രദേശങ്ങളിൽ തന്നെ സംഘടിപ്പിക്കും. സൗദിയിൽ നഴ്സുമാർക്ക് അവസരം കോഴിക്കോട്: സൗദി അറേബ്യയിലെ ഡോ. സോളിമാൻ ഫകീഹ് ആശുപത്രിയിലേക്ക് നഴ്സുമാരെ െതരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്സി നഴ്സിങ് യോഗ്യതയും രണ്ടുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഒഴിവുകൾ 30. പ്രായം 40ൽ താഴെ. ഫെബ്രുവരി 22നു മുമ്പ് www.norkaroots.net എന്ന വെബ്സൈറ്റിലെ ലിങ്ക് മുഖേന അപേക്ഷിക്കണം. സംസ്ഥാന ക്ഷീരകർഷക സംഗമം ഇന്നുമുതൽ കോഴിക്കോട്: സംസ്ഥാന ക്ഷീരകർഷക സംഗമവും ഡയറി എക്സ്പോയും ഫെബ്രുവരി 15 മുതൽ 17 വരെ വടകര ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ വിവിധ സെഷനുകളിൽ പങ്കെടുക്കും. ക്ഷീരവികസന വകുപ്പി​െൻറയും ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മിൽമ മേഖല യൂനിറ്റുകൾ, മൃഗസംരക്ഷണ വകുപ്പ്, കെ.എൽ.ഡി ബോർഡ്, കേരള ഫീഡ്സ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.