ഭക്​തിസാന്ദ്രമായി തെപ്പരഥോത്സവം

േകാഴിക്കോട്: ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ തെപ്പരഥോത്സവം അരങ്ങേറി. വെകീട്ട് നാലിന് പാണക്കുട കൈമാറി. മൂന്ന് ഗജവീരന്മാരുെട അകമ്പടിയോടെ തിടമ്പുകൾ എത്തിച്ചു. അലങ്കരിച്ച രഥത്തിൽ മൂന്നുതവണ ക്ഷേത്രക്കുളത്തിൽ പ്രദക്ഷിണവും നടത്തി. മേൽശാന്തി ഷിബു ശാന്തി തെപ്പരഥോത്സവ ചടങ്ങിന് നേതൃത്വം നൽകി. പിന്നീട് എഴുന്നള്ളിപ്പിനായി തിടമ്പ് ക്ഷേത്രത്തിൽ െകാണ്ടുവന്നു. മന്നാർഗുഡി ചിന്നരാജി​െൻറയും സംഘത്തി​െൻറയും നാദസ്വരക്കച്ചേരിയും ബാലുശ്ശേരി കോട്ട പഞ്ചവാദ്യസംഘത്തി​െൻറ പഞ്ചവാദ്യവും ചടങ്ങിന് െകാഴുപ്പേകി. ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രയോഗം പ്രസിഡൻറ് പി.വി. ചന്ദ്രൻ, വൈസ് പ്രസിഡൻറ് സുന്ദർദാസ് പൊറോളി, ജനറൽ െസക്രട്ടറി സുരേഷ് ബാബു എടക്കോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ശിവരാത്രി ദിനമായ ചൊവ്വാഴ്ച വിവിധ ചടങ്ങുകൾ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.