ജന്മദിനത്തിനും വിവാഹവാർഷികത്തിനും പൊലീസുകാർക്ക് അവധി കോഴിക്കോട്: സേനാംഗങ്ങൾക്ക് വർഷത്തിൽ രണ്ട് പ്രേത്യക അവധി നൽകാൻ ജില്ല പൊലീസ് മേധാവിയുടെ നിർദേശം. ജന്മദിനം, വിവാഹവാർഷികം എന്നീ ദിനങ്ങളിൽ സേനാംഗങ്ങൾക്ക് അവധി നൽകാനാണ് എസ്. കാളിരാജ് മഹേഷ്കുമാർ ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷം പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക അവധി അനുവദിച്ചത്. ജന്മദിനവും വിവാഹവാർഷികവും സേനാംഗങ്ങൾ ജോലി ചെയ്യുന്ന ഒാഫിസ് മേലധികാരിയെ മുൻകൂട്ടി അറിയിക്കണമെന്നും നിർദേശമുണ്ട്. ജോലിഭാരം കാരണം കുടുംബത്തോടൊന്നിച്ച് നിൽക്കേണ്ട അവസരത്തിൽ ജോലി ചെയ്യേണ്ടിവരുന്നത് സേനാംഗങ്ങളിൽ വലിയ മാനസിക സംഘർഷമുണ്ടാക്കുന്നതായി നേരേത്ത ആേക്ഷപമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള പൊലീസ് അസോസിയേഷൻ സിറ്റി ജില്ല കമ്മിറ്റി നേരേത്ത ജില്ല പൊലീസ് മേധാവിക്ക് അപേക്ഷ നൽകിയതിനെ തുടർന്നാണ് അവധി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.