പുറ്റാട്: ആടിനെ കൂട്ടിൽനിന്ന് പട്ടാപ്പകൽ പുലി പിടിച്ചു. ഈയംപാറ കൊച്ചുപുരക്കൽ തോമസിെൻറ ആടിെനയാണ് പുലി പിടിച്ചത്്. ആടിനെ വനത്തിനുള്ളിൽ കൊണ്ടുപോയി തിന്നുകയായിരുന്നു. ആടിെൻറ അവശിഷ്ടങ്ങൾ വനത്തിൽ കണ്ടെത്തി. രണ്ടു വയസ്സുള്ളതും രണ്ടു കുട്ടികളുള്ളതുമായ പെണ്ണാടിനെയാണ് പുലി കൊന്നത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീട്ടിൽനിന്ന് 500 മീറ്ററിലധികം ദൂരത്തായി നല്ലന്നൂർ വനത്തിനുള്ളിലാണ് ആടിെൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സെക്ഷൻ ഫോറസ്റ്റർ കെ. സനലിെൻറ നേതൃത്വത്തിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. എഫ് സോൺ കലോത്സവം; സ്റ്റേജിതര മത്സരങ്ങൾ തുടങ്ങി കൽപറ്റ: കാലിക്കറ്റ് യൂനിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിെൻറ സ്റ്റേജിതര മത്സരങ്ങൾ കൽപറ്റ എൻ.എം.എസ്.എം ഗവ. കോളജിൽ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി യൂനിയൻ ജില്ല എക്സിക്യൂട്ടിവ് നന്ദകുമാർ അധ്യക്ഷത വഹിച്ചു. സർവകലാശാല വൈസ് ചെയർമാൻ അശ്വിൻ ഹഷ്മി, ഡോ. കെ.എം. ജോസ്, രാജി മോൾ, ജോബിസൺ ജയിംസ്, എം.എസ്. ഫെബിൻ എന്നിവർ സംസാരിച്ചു. വി. നിഷാദ് സ്വാഗതവും അതുല്യ ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. MONWDL21 എഫ് സോൺ കലോത്സവം സ്റ്റേജിതര മത്സരങ്ങൾ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.