കോഴിക്കോട്: െക.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ പോക്കറ്റടി തുടർക്കഥയാകുന്നു. ഒരു മാസത്തിനിെട നിരവധി പേർക്കാണ് പണവും രേഖകളും നഷ്ടപ്പെട്ടത്. പലരും പൊലീസിൽ പരാതിപ്പെടാൻ മടിക്കുന്നത് പോക്കറ്റടിക്കാർക്ക് സഹായമാവുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11ഒാടെ പോക്കറ്റടിശ്രമത്തിനിടെ ഒരാളെ യാത്രക്കാർ പിടികൂടി പൊലീസിലേൽപിച്ചിരുന്നു. ഒമാനിൽനിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി കോഴിക്കോെട്ടത്തിയ കണ്ണൂർ ശിവപുരം സ്വദേശി നാസറിെൻറ പഴ്സാണ് ചൊവ്വാഴ്ച പോക്കറ്റടിക്കാൻ ശ്രമം നടന്നത്. രാത്രി 11 മണിയോടെ കണ്ണൂർ ബസിലേക്ക് കയറുന്ന സമയത്താണ് പിൻപോക്കറ്റിൽനിന്ന് നാസറിെൻറ പഴ്സ് എടുക്കാൻ ശ്രമിച്ചത്. ഉടനെ നാസറും മറ്റു യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. എന്നാൽ, പരാതി നൽകാൻ കാത്തിരിക്കാതെ നാസർ ബസിൽ കണ്ണൂരിലേക്ക് പോവുകയും ചെയ്തു. പരാതിയില്ലെന്നു കാണിച്ച് നടക്കാവ് പൊലീസ് കേസെടുത്തതുമില്ല. സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പും ഇയാൾ ബസ്സ്റ്റാൻഡിൽ സംശയകരമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപെട്ട യാത്രക്കാർ പൊലീസിനെ അറിയിച്ചിരുന്നു. യാത്രക്കാരുടെ നിരന്തര പരാതിയെ തുടർന്ന് നടക്കാവ് പൊലീസ് കഴിഞ്ഞ വർഷാരംഭത്തിൽ െക.എസ്.ആർ.ടി.സി അധികൃതരെ സി.സി.ടി.വി സ്ഥാപിക്കണമെന്ന ആവശ്യവുമായി സമീപിച്ചിരുന്നു. അതിനുള്ള നടപടികൾ തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായിട്ടില്ല. മുമ്പ് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ പോക്കറ്റടിക്കാരുടെ വിളയാട്ടമായിരുന്നെങ്കിലും സി.സി.ടി.വി സ്ഥാപിച്ചതോടെ പ്രശ്നം കുറഞ്ഞിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി അടിയന്തരമായി സ്ഥാപിക്കാനുള്ള നീക്കങ്ങൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ടെന്നും ഒരു സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നും ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ അബ്ദുൽ നാസർ 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.