കോഴിക്കോട്: അപ്രഖ്യാപിത നിയമന നിരോധനത്തിനെതിരെയും സര്‍ക്കാര്‍-പി.എസ്.സി ഒത്തുകളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യുവമോര്‍ച്ച പ്രവർത്തകൾ പി.എസ്.സി ജില്ല ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിൽ സംഘർഷം. എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ കലക്ടറേറ്റ് കവാടത്തിന് മുന്നിൽ തടയവെ ചിലർ പൊലീസ് ബാരിക്കേഡ് മറിച്ചിട്ട് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ തുരത്തുകയായിരുന്നു. സമരം സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. നിയമന നിരോധനത്തിലൂടെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെയാണ് സർക്കാർ വഞ്ചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ഇ. സാലു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്‍, ജില്ലസമിതി അംഗം ജയപ്രകാശ് കായണ്ണ, യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ബബീഷ് ഉണ്ണികുളം, ജില്ല വൈസ് പ്രസിഡൻറ് സിനൂപ് രാജ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.