ഇലക്ട്രിക് ഉപകരണങ്ങള്‍ കത്തി

കൊടുവള്ളി: വൈദ്യുതി ലൈനില്‍ ഉയര്‍ന്ന വോള്‍ട്ടേജ് പ്രവഹിച്ചതിനാല്‍ കടകളിലെയും വീടുകളിലേയും നശിച്ചതായി പരാതി. ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് ആരാമ്പ്രം അങ്ങാടിയിലെ കടകളിലും വീടുകളിലും ലൈനില്‍ ഹൈവോള്‍ട്ടേജ് പ്രവാഹമുണ്ടായത്. ബള്‍ബുകള്‍, ട്യൂബുകള്‍, ഫാന്‍, ഫ്രിഡ്ജ്, ടെലിവിഷനുകള്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, കമ്പ്യൂട്ടറുകള്‍, പ്രൊജക്ടര്‍, മൊബൈല്‍ഫോണ്‍. ചാര്‍ജര്‍ തുടങ്ങിയവയാണ് അമിതമായ വോള്‍ട്ടേജ് താങ്ങാനാവാതെ നശിച്ചത്. നരിക്കുനി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസിനുകീഴിലെ ആരാമ്പ്രം ട്രാന്‍സ്‌ഫോര്‍മറിനുകീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് നാശനഷ്ടം നേരിട്ടത്. ട്രാന്‍സ്‌ഫോര്‍മറിലെ ന്യൂട്ടര്‍ലൈന്‍ ബുഷ് കത്തി വീണതുമൂലമാണ് ലൈനില്‍ അമിത വൈദ്യുതിപ്രവാഹമുണ്ടായതെന്നും പ്രശ്‌നം പരിഹരിച്ചെന്നും നരിക്കുനി കെ.എസ്.ഇ.ബി സെക്ഷന്‍ അസിസ്റ്റൻറ് എൻജിനീയര്‍ അറിയിച്ചു. വൈദ്യുതി ഗാര്‍ഹികഉപകരണങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്നും നഷ്ടപരിഹാരമാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും നാശനഷ്ടങ്ങള്‍ക്കിരയായ ഉപഭോക്താക്കള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.