'മുഹമ്മദ്​ നബിയുടെ സന്ദേശം ഭാവി തലമുറക്ക് കൈമാറണം'

കൊടിയത്തൂർ: മുഹമ്മദ് നബിയുടെ സന്ദേശം ഭാവി തലമുറക്ക് കൈമാറാൻ നാം ബാധ്യസ്ഥരാണെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. സമസ്ത കൊടിയത്തൂർ പഞ്ചായത്ത് കോ-ഓഡിനേഷൻ കമ്മിറ്റി ചെറുവാടിയിൽ സംഘടിപ്പിച്ച മുസ്തഫ ഹുദവി ആക്കോടി​െൻറ ഏഴാമത് ഖുർആൻ പ്രഭാഷണത്തി​െൻറ മൂന്നാം ദിവസം പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡൻറ് പി. അബ്ദുറഹ്മാൻ ലത്തീഫി അധ്യക്ഷനായി. രണ്ടാം ദിവസത്തെ സീഡി സി.കെ. അബ്ദുറസാഖ് ഏറ്റുവാങ്ങി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നടത്തിയ പൊതുപരീക്ഷയിൽ ഉന്നത മാർക്ക് നേടിയ വിദ്യാർഥികൾക്കും അവരെ പഠിപ്പിച്ച ഉസ്താദുമാർക്കും അവാർഡുകൾ വിതരണം ചെയ്തു. കെ. മോയിൻകുട്ടി, ടി.എ. ഹുസയിൻ ബാഖവി, ഹുസയിൻ യമാനി മുക്കം, ടി.വി. അബ്ദുസ്സമദ് ഫൈസി, അശ്റഫ് റഹ്മാനി, വി. ഇമ്പിച്ചാലി മുസ്ലിയാർ, ഷഫീഖ് ഹുദവി തറയിടാൽ, നടുക്കണ്ടി അബൂബക്കർ, സി.എ. ഷുക്കൂർ, പി. യുസഫ് ഫൈസി, സുബൈർ നെല്ലിക്കാപ്പറമ്പ്, വൈത്തല അബൂബക്കർ, മുഹമ്മദ് മുസ്ലിയാർ വാവൂർ, എ.കെ. ഗഫൂർ ഫൈസി, എ.കെ. അബ്ബാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.