ഭിക്ഷാടനത്തിനും മാർക്കറ്റിങ്ങിനും വിലക്ക്

കുറ്റിക്കാട്ടൂർ: ഭിക്ഷാടനത്തി​െൻറയും മാർക്കറ്റിങ്ങി​െൻറയും പേരിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതി​െൻറയും കവർച്ചയുടെയും വ്യാപകമായ പരാതികളും ആശങ്കകളും നിലനിൽക്കുന്നതിനാൽ അതിനെതിരെ െറസിഡൻറ്സ് അസോസിയേഷനും രംഗത്ത്. കുറ്റിക്കാട്ടൂർ, തപ്പറമ്പ്, ആനക്കുഴിക്കര, കൂടംപറമ്പ് പ്രദേശങ്ങളിൽ ഇനി മുതൽ ഭിക്ഷാടനവും വീടുകൾ കയറിയുള്ള കച്ചവടവും അനുവദിക്കില്ലെന്ന് ഒരുമ െറസിഡൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. പ്രസിഡൻറ് ടി.പി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റഷീദ് നാസ്, ഐ. മൊയ്തീൻകോയ, ടി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.