കോഴിക്കോട്: രണ്ടാംദിനമായ ബുധനാഴ്ച പ്രഭാതപൂജക്കും എഴുന്നള്ളിപ്പിനും ശേഷം ആനയൂട്ടിന് ക്ഷേത്രയോഗം പ്രസിഡൻറ് പി.വി. ചന്ദ്രൻ തുടക്കംകുറിച്ചു. വൈസ് പ്രസിഡൻറ് പി. സുന്ദർദാസ്, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, കെ.വി. അനേഖ്, പി.വി. ഗംഗാധരൻ, പ്രസന്നകുമാർ തറമ്മൽ, പ്രശോഭ്കുമാർ തറമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. കോട്ടൂളി നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയുടെ പേരിലുള്ള പ്രത്യേക പൂജയും ഉച്ചക്ക് അന്നദാനവും ഉണ്ടായിരുന്നു. വൈകീട്ട് കൃഷ്ണകൃപ ഭജനസംഘത്തിെൻറ ഭജന, കോട്ടൂളി നെല്ലിക്കോട് പ്രാദേശിക കമ്മിറ്റിയുടെ ആഘോഷ വരവ് ഉണ്ടായി. രാത്രി ഒമ്പതിന് ചലച്ചിത്രതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തശിൽപം അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.