അയൽവാസികളായ വിദ്യാർഥികളെ കണ്ടെത്തിയില്ല; നാട്ടുകാരുടെ ആധിയേറുന്നു

ചേളന്നൂർ: കഴിഞ്ഞദിവസം കാണാതായ അയൽവാസികളായ വിദ്യാർഥികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ദിവസം കഴിയുന്നതിനനുസരിച്ച് നാട്ടുകാരുടെയും ആധിയും ഏറിയിരിക്കുകയാണ്. ചേളന്നൂർ ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം ഞാറക്കാട്ട് മീത്തലിലെ ഷാഹിദയുടെ മകൻ മുഹമ്മദ് ഷാഫിൽ (14), അയൽവാസി രാധാകൃഷ്ണ​െൻറ മകൻ അഭിനവ് കൃഷ്ണൻ എന്നിവരെയാണ് ചൊവ്വാഴ്ച പുലർച്ച മുതൽ കാണാതായത്. ഷാഫിൽ മലബാർ ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. അഭിനവ് കൃഷ്ണൻ പാലത്ത് ജനത യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയുമാണ്. ഷാഹിദ രാവിലെ ഉണർന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. വെളുപ്പിന് മദ്റസയിൽ പോകാറുണ്ടായിരുന്നതിനാൽ ക്ലാസിൽ പോയതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് തൊട്ടടുത്ത വീട്ടിലെ കുട്ടിയും ഷാഫിലി​െൻറ സുഹൃത്തുമായ അഭിനവിനെയും കാണാനില്ലെന്ന് അറിയുന്നത്. പോകാനിടയുള്ള സ്ഥങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ചില സുഹൃത്തുക്കളോട് ചെന്നൈയിലെയും ഗോവയിലെയും കളികാണാൻ പോകുന്നതിനെക്കുറിച്ച് പറഞ്ഞതിനാൽ ആവഴിക്കും അന്വേഷണം നടത്തുന്നുണ്ട്. ഇരുവരുടെയും കൈയിൽ പണമുള്ളതായി പൊലീസ് പറയുന്നു. നാടുവിടുന്നതിനെക്കുറിച്ചും സ്കൂളിലെ ചില വിദ്യാർഥികളോട് സൂചിപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്. കാക്കൂർ പൊലീസിൽ പരാതി നൽകിയതി​െൻറ അടിസ്ഥാനത്തിൽ എസ്.െഎ കെ.കെ. ആഗേഷി​െൻറ നേതൃത്വത്തിൽ അന്വേഷണം ഉൗർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.