കോഴിക്കോട്: ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ പിന്നിട്ട 100 ആണ്ടുകൾക്ക് 100 പട്ടങ്ങൾ വാനിലുയർന്നു. ഫെബ്രുവരി 10ന് ശതാബ്ദി ആഘോഷ സമാപനത്തിെൻറ വിളംബരമായാണ് പട്ടങ്ങൾ പറത്തിയത്. വൺ ഇന്ത്യ കൈറ്റ് ടീമുമായി സഹകരിച്ച് കോഴിക്കോട് കടപ്പുറത്ത് നടത്തിയ പട്ടംപറത്തൽ കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. മാനേജർ കെ. ഹസ്സൻകോയ അധ്യക്ഷനായി. അബ്ദുല്ല മാളിയേക്കൽ (വൺ ഇന്ത്യ കൈറ്റ്) മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ വി.കെ. ഫൈസൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷാജി, ഹാഷിം കടിക്കലകം (കൈറ്റ് ടീം ക്യാപ്റ്റൻ), സി.ടി. ഇല്യാസ്, പി. ഫൈസൽ, ടി.പി. മുഹമ്മദ് ബഷീർ, പി. മമ്മദ്കോയ, പി.കെ.വി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ. അബ്ദുനാസിർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം. നൂറുദ്ദീൻ മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.