ഫറോക്ക്: കർണാടക ട്രാൻസ്പോർട്ട് കോർപറേഷെൻറ ബസ് ടെേമ്പാ ട്രാവലറിലിടിച്ച് നിരവധി പേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബസ് റോഡരികിലെ ഇലക്ട്രിക് തൂൺ ഇടിച്ചുതകർത്തു. മീഞ്ചന്ത ബൈപാസിൽ ബംഗ്ലാവ് അമ്പലത്തിനു മുന്നിൽ ബുധനാഴ്ച അർധരാത്രിയോടെയാണ് അപകടം. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് കോർപറേഷെൻറ ബസ് കോഴിക്കോട്ടുനിന്ന് വരുകയായിരുന്ന ടെേമ്പാ ട്രാവലറിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട ബസ് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ചു നിൽക്കുകയായിരുന്നു. അപകടത്തിൽ നിസ്സാര പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിച്ചു. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂനിറ്റിലെ സ്റ്റേഷൻ മാസ്റ്റർ അജിത്ത്കുമാർ പനോത്തിെൻറ നേതൃത്വത്തിലുള്ള സംഘം ഗതാഗതം പുനഃസ്ഥാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.