ചെറൂപ്പ-കുറ്റിക്കടവ് റോഡ് നവീകരണം തുടങ്ങി മാവൂർ: ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവിൽ ചെറൂപ്പ-കുറ്റിക്കടവ് റോഡിെൻറ നവീകരണം തുടങ്ങി. ആദ്യഘട്ടമായി ഇൗ റോഡിന് കുറുകെയുള്ള കലുങ്കുകൾ പുതുക്കിപ്പണിയുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ പരിഷ്കരണ പ്രവൃത്തി തുടങ്ങിയെങ്കിലും പിന്നീട് നിർത്തിെവക്കുകയായിരുന്നു. വയൽ നിരപ്പിൽനിന്ന് പരമാവധി രണ്ടര മീറ്ററെങ്കിലും റോഡ് കെട്ടി ഉയർത്തണമെന്നും ജലനിരപ്പ് ഉയരുേമ്പാൾ വെള്ളത്തിനടിയിലാകുന്ന റോഡ് ഉയർത്താതെ നവീകരിക്കുന്നതുകൊണ്ട് ഫലമില്ലെന്നും അറിയിച്ച് നാട്ടുകാർ രംഗത്തുവന്നതോടെയാണ് പ്രവൃത്തി നിർത്തിെവച്ചത്. വയൽഭാഗത്ത് ഒന്നരമീറ്ററോളമാണ് നിലവിലുള്ള റോഡിെൻറ ഉയരം. ഇൗ ഭാഗത്ത് 30 മുതൽ 40 സെ.മീറ്റർ കൂടി ഉയരം കൂട്ടാനാണ് പദ്ധതി. വയൽ കഴിഞ്ഞ ഭാഗത്ത് 15 സെ.മീറ്ററാണ് ഉയരം കൂട്ടുക. ഇത് മതിയാകില്ലെന്നുപറഞ്ഞ് നാട്ടുകാർ രംഗത്തുവന്നതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി എസ്റ്റിമേറ്റ് പുതുക്കാൻ ധാരണയായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും നിലവിെല സാമ്പത്തികപ്രതിസന്ധി കാരണം ഫണ്ട് വർധിപ്പിക്കാൻ സാധ്യതയില്ലെന്ന് വിവരം ലഭിക്കുകയായിരുന്നു. തുടർന്നാണ് അനുമതി ലഭിച്ചപ്രകാരം നിലവിലെ എസ്റ്റിമേറ്റിൽ തന്നെ നവീകരണം പുനഃരാരംഭിക്കാൻ ധാരണയായത്. നാല് കലുങ്കുകൾ പുതുക്കിപ്പണിയേണ്ടതുണ്ട്. ഇതിൽ മധ്യഭാഗത്തുള്ള രണ്ടെണ്ണത്തിെൻറ പ്രവൃത്തിയാണ് കഴിഞ്ഞദിവസം തുടങ്ങിയത്. ഇതു രണ്ടെണ്ണം പൂർത്തിയായ ശേഷമായിരിക്കും വയലിെൻറ ഇരുകരകളിലുള്ള രണ്ടെണ്ണത്തിെൻറ പ്രവൃത്തി തുടങ്ങുക. ഇത് പൂർത്തിയാകുന്നതോടെ പാർശ്വഭിത്തി കെട്ടി മണ്ണിട്ട് റോഡ് ഉയർത്തൽ തുടങ്ങും. ഒന്നര കി.മീറ്റർ നീളമുള്ള റോഡിെൻറ ടാറിങ് വീതി മൂന്ന് മീറ്ററാണ്. ഇത് അഞ്ചര മീറ്ററായി വർധിപ്പിക്കും. നിലവിൽ റോഡിെൻറ മൊത്തം വീതി ഏഴുമുതൽ എട്ടുമീറ്റർ വീതിയുണ്ട്. അതിനാൽ നിലവിലുള്ള പാർശ്വഭിത്തിയിൽനിന്നുതന്നെയാണ് റോഡ് കെട്ടിയുയർത്തുക. ഡ്രൈനേജും നിർമിക്കും. 2.25 കോടിയാണ് നവീകരണത്തിന് അനുവദിച്ചത്. സോളിങ്ങും ടാറിങ്ങുമടക്കമുള്ള പ്രവൃത്തി ആറുമാസം കൊണ്ട് തീർക്കാനാണ് നിർദേശമെങ്കിലും കാലവർഷ സമയത്ത് നിർത്തിവെക്കേണ്ടിവന്നാൽ നീളും. പ്രതിഷേധ സായാഹ്നം പെരുമണ്ണ: ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആര്‍.എസ്.എസ് സംഘ്പരിവാർ നെറികേടിനും ദീകരതക്കുമെതിരെ എന്ന മുദ്രാവാക്യമുയർത്തി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കുന്ദമംഗലം ഏരിയാ ജോ. സെക്രട്ടറി രാജീവ് പെരുമൺപുറ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ കുന്ദമംഗലം ബ്ലോക്ക് കമ്മിറ്റി ട്രഷറർ ടി.പി. നിധീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബിജേഷ് സ്വാഗതവും കെ. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.