കീമോ യൂനിറ്റും ആയുർവേദവും; ഫറോക്ക് ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ മികച്ച ചികിത്സയൊരുക്കാൻ അധികൃതർ

ഫറോക്ക്: മലബാറിൽ നിന്നുള്ള ലക്ഷക്കണക്കിന് ഇ.എസ്.ഐ ഗുണഭോക്താക്കളുള്ള ഫറോക്ക് റഫറൽ ആശുപത്രിയിൽ കോർപറേഷ​െൻറ കീഴിൽ ആയുർവേദചികിത്സ ഒരുങ്ങുന്നു. ഗുണഭോക്താക്കൾ വർഷങ്ങളായി ആവശ്യപ്പെടുന്ന കാര്യത്തിനാണ് ഇ.എസ്.ഐ കോർപറേഷ​െൻറ പച്ചക്കൊടി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് കീമോതെറപ്പി യൂനിറ്റിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ആയുർവേദ ചികിത്സാലയം കൂടി തുടങ്ങാനുള്ള തിരുമാനം വകുപ്പ് തലത്തിൽ നിന്നുണ്ടാവുന്നത്. ഇതോടെ മലബാർ മേഖലയിലെ കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലെ നിരവധി ഗുണഭോക്താക്കൾക്ക് പ്രയോജനകരമാകും. സംസ്ഥാനത്ത് ഇ.എസ്.ഐ കോർപറേഷ​െൻറ കീഴിൽ ഏക ആയുർവേദ ഐ.പി പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലെ മുളങ്കുന്നത്ത്കാവിലാണ്. ഇവിടെ ധാര, കിഴി, ഉഴിച്ചിൽ ഉൾപ്പെടെയുള്ള ചികിത്സയാണുള്ളത്. കോഴിക്കോട് ജില്ലയിൽ എരഞ്ഞിപ്പാലത്താണ് ഇപ്പോൾ ഏക ആയുർവേദ ഒ.പി. പ്രവർത്തിക്കുന്നത്. ആയുർവേദ കിടത്തി ചികിത്സക്കും മറ്റുമായി ഗുണഭോക്താക്കൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഫറോക്ക് ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ കീേമാ യൂനിറ്റ് തുടങ്ങാൻ ഭരണാനുമതി ലഭിച്ചത്. ഇത് കീമോചികിത്സ തേടുന്ന അർബുദരോഗികൾക്ക് ആശ്വാസമാണ്. കീമോചികിത്സ തേടുന്ന രോഗികൾക്ക് സ്വകാര്യആശുപത്രിയിലേക്ക് റഫറൻസ് നൽകുകയായിരുന്നു പതിവ്. കീമോ യൂനിറ്റ് യാഥാർഥ്യമായാൽ ഫറോക്ക് ആശുപത്രിയിൽതന്നെ ചികിത്സ ലഭ്യമാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.