വെള്ളിമാട്കുന്ന്: വിദ്യാർഥികളുടെ സൗകര്യം പരിഗണിക്കാതെയാണ് പരീക്ഷ ടൈംടേബിള്‍ ക്രമപ്പെടുത്തിയതെന്നാരോപിച്ച് കോഴിക്കോട് ഗവ. ലോ കോളജ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. പരീക്ഷകള്‍ക്കിടയില്‍ ആവശ്യമായ ഇടവേള നല്‍കാതെയുള്ള ടൈംടേബിള്‍ ക്രമീകരണം നിലവിലുള്ള കീഴ്വഴക്കങ്ങളെ അപ്പാടെ അട്ടിമറിക്കുന്നതാണ്. പ്രഫഷനല്‍ കോഴ്സിനു പഠിക്കുന്ന വിദ്യാര്‍ഥികളില്‍ 50 ശതമാനത്തിലധികം പേരും പല ജില്ലകളില്‍നിന്നും ദിവസേന ദീര്‍ഘയാത്ര ചെയ്ത് വരേണ്ടവരാണെന്ന പരിഗണനപോലും നല്‍കാതെയുള്ള ഈ പരിഷ്കാരം പിന്‍വലിക്കണമെന്നും പരീക്ഷാര്‍ഥികളുടെ സൗകര്യത്തിന് നീതിപൂര്‍വകമായ പരിഗണന നല്‍കി ടൈംടേബിള്‍ പുനഃക്രമീകരിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ അനുകൂലമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോളജ് യൂനിയന്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ തീരുമാനങ്ങളൊന്നും ഉണ്ടാവാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാർഥികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.