പറമ്പിൽബസാർ: സേവന െറസിഡൻറ്സ് അസോസിയേഷൻ കുടുംബസംഗമം അഗസ്റ്റിൻ ബി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വാസുദേവൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കുട്ടികളുെടയും മുതിർന്നവരുെടയും വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി കെ.എം. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. ജയരാജൻ അനുഗ്രഹ, ജില്ലയിലെ ഏറ്റവും നല്ല ഡ്രൈവറായ സുനിൽകുമാർ എന്നിവരെ യോഗത്തിൽ ആദരിച്ചു. 2018-19 പുതിയ വർഷത്തേക്കുള്ള ഭാരവാഹികളായി ടി. വാസുദേവൻ നായർ (പ്രസി), മഠത്തിൽ നന്ദകുമാർ, ഷീന (വൈ. പ്രസി), സി.പി. അബൂബക്കർ (ജന. സെക്ര), ലതിക (ജോ. സെക്ര), കുറ്റിയിൽ വേലായുധൻ (ട്രഷ) എന്നിവരേയും 11 അംഗ എക്സിക്യൂട്ടിവ് മെംബർമാരേയും യോഗം തിരഞ്ഞെടുത്തു. കുറ്റിയിൽ വേലായുധൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.