വായനക്കൂട്ടം വാർഷികവും പുസ്തകോത്സവവും

ഫറോക്ക്: വായനക്കൂട്ടം ഒമ്പതാം വാർഷികവും രണ്ടാമത് പുസ്തകോത്സവവും പുരസ്കാര സമർപ്പണവും ശനി, ഞായർ ദിവസങ്ങളിൽ ഫറോക്ക് ഗണപത് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി പുസ്തക പ്രദർശനം, ചിത്ര പ്രദർശനം, കഥാചിത്രാഖ്യാനം, മിനി മാസിക പ്രദർശനം, വായന കുട്ടിക്കൂട്ടം, കവിയരങ്ങ്, നാടൻപാട്ട്, സാഹിത്യ സദസ്സ്, പുരസ്കാര സമർപ്പണം എന്നിവ നടക്കും. ശനിയാഴ്ച വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ പി. റുബീന മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ കാസിം വാടാനപ്പള്ളി, ശശിധരൻ ഫറോക്ക്, പ്രദീപ് രാമനാട്ടുകര, വിജയകുമാർ പൂതേരി, അജിത് കുമാർ പൊന്നേംപറമ്പത്ത് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.