കതിർ കാർഷിക വിജ്ഞാന പ്രദർശനമേള നാളെ മുതൽ

കോഴിക്കോട്: ഗവ. അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ കതിർ 2018 കാർഷിക വിജ്ഞാന പ്രദർശനമേള െവള്ളി, ശനി ദിവസങ്ങളിൽ സ്കൂളിൽ നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ്കൂളിൽ കഴിഞ്ഞ കുറെകാലമായി നടന്നുവരുന്ന കാർഷിക ഇടപെടലും ഉറവിടമാലിന്യ പരിപാലന പ്രവർത്തനങ്ങളും പ്രവൃത്തിപരിചയ പരിശീലന പരിപാടിയും ജനങ്ങളെ പരിചയപ്പെടുത്തുകയാണ് മേളയുടെ ലക്ഷ്യം. സംസ്ഥാന കൃഷിവകുപ്പ്, നിറവ് വേങ്ങേരി, കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ നടപ്പാക്കുന്ന ശുദ്ധി പദ്ധതി എന്നിവയുമായി സഹകരിച്ചാണ് മേള നടത്തുന്നത്. ശനിയാഴ്ച രാവിലെ 10ന് ഡെപ്യൂട്ടി മേയർ മീര ദർശക് പരിപാടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരക്ക് എല്ലാ വീട്ടിലും അടുക്കളത്തോട്ടം പദ്ധതി ജില്ല കലക്ടർ യു.വി. ജോസ് ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് നാലിനാണ് സമാപനം. വിവിധ കാർഷികരീതികളും മാലിന്യ സംസ്കരണ രീതികളും പരിചയപ്പെടുത്തി വിദ്യാർഥികൾ ഒരുക്കുന്ന 15ലധികം സ്റ്റാളുകൾ, വിദ്യാലയത്തിൽ ഉൽപാദിപ്പിച്ച വിഷരഹിത പച്ചക്കറി, വിവിധ തൈകൾ, വിത്തുകൾ എന്നിവയുടെ വിപണനം, നാടൻ വിഭവ ഭക്ഷ്യമേള, അപൂർവ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങിയവ േമളയിലുണ്ടാവും. പ്രധാനാധ്യാപിക എൻ.എ. മീര, പ്രിൻസിപ്പൽ ടി.കെ. സുനിൽകുമാർ, പി.ടി.എ പ്രസിഡൻറ് പി. സുദർശനൻ, വി. സജീവ്, കെ. രാധൻ, വിപിൻകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.