കോഴിക്കോട്: ജില്ല സഹകരണ ബാങ്കിെൻറ ശതാബ്ദി ആഘോഷത്തിനായി കഴിഞ്ഞവർഷം രൂപവത്കരിച്ച സ്വാഗതസംഘം പിരിച്ചുവിടുകയോ പുതിയ കമ്മിറ്റി രൂപവത്കരിക്കുകയോ ചെയ്യാതെ ഈ വർഷം ബാങ്കിെൻറ 100ാം വാർഷികം ആഘോഷിക്കുന്ന നടപടി വഞ്ചനപരവും പ്രതിഷേധാർഹവുമാണെന്ന് മുൻഭരണ സമിതിയംഗവും കെ.പി.സി.സി ജന.സെക്രട്ടറിയുമായ എൻ. സുബ്രഹ്മണ്യൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എം.കെ. രാഘവൻ എം.പി ചെയർമാനായി ജില്ലയിലെ പ്രധാന പൊതുപ്രവർത്തകരും സഹകാരികളും ഉൾപ്പെട്ട സ്വാഗതസംഘമാണ് രൂപവത്കരിച്ചിരുന്നത്. എന്നാൽ, ബാങ്കിെൻറ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏറ്റെടുക്കുകയും ആഘോഷ പരിപാടികൾ തുടങ്ങാനിരിക്കുകയും ചെയ്യുന്നത് എം.പി ഉൾപ്പടെയുള്ളവരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. സഹകരണ മേഖലയിലെ വിശ്വാസ്യത തകർക്കുകയും നിലവിലുള്ള കമ്മിറ്റിയെ നോക്കുകുത്തിയാക്കുകയും ചെയ്തുകൊണ്ട് വ്യാഴാഴ്ച സംഘടിപ്പിക്കുന്ന സഹകാരി സംഗമ പരിപാടി യു.ഡി.എഫ് സഹകാരികളും അംഗസംഘങ്ങളും ബഹിഷ്കരിക്കും. ഐ. മൂസ, ജി. നാരായണൻകുട്ടി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.