ഫറോക്ക്: സെൻട്രോ ഫിറ്റ്നസ് സെൻററിെൻറ നേതൃത്വത്തിൽ ചെറുവണ്ണൂർ കോയാസ് ഹോസ്പിറ്റലിെൻറയും ഇറാം മോട്ടോഴ്സിെൻറയും സംയുക്താഭിമുഖ്യത്തിൽ കാൻസർ ബോധവത്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഫറോക്ക് മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർമാൻ വി. മുഹമ്മദ് ഹസൻ ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം ചുങ്കം സെൻട്രോയിൽ അവസാനിച്ചു. തുടർന്ന് പൊതുയോഗവും ബോധവത്കരണ ക്ലാസും നടന്നു. എൻ.സി. റൂഷാ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഹസൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബോധവത്കരണ ക്യാമ്പിൽ ഡോ. അബ്ദുൽ മാലിക്ക് സംസാരിച്ചു. കൂട്ടയോട്ടത്തിൽ ഷറഫുദ്ദീൻ ഒന്നാം സ്ഥാനം നേടി. സുൽഫിക്കറും മുർഷിദ് റഹ്മാനും യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകി. ഡോ. മുർഷിദ് അൻസാദ് സ്വാഗതവും ഡോ. ഷമീർ ചുണ്ടക്കാടൻ നന്ദിയും പറഞ്ഞു. ആരോഗ്യമേഖലയിലെ സമാനമായ കാമ്പയിനുകൾ സംഘടിപ്പിക്കുന്നവർ സെൻട്രോയുമായി സഹകരിക്കണമെന്ന് ഡോ. മുർഷിദ് അൻസാദ് പറഞ്ഞു. ഫെസ്റ്റിവൽ ഡി ലിഖക്ക് തുടക്കമായി ഫാറൂഖ് കോളജ്: മൾട്ടിമീഡിയ ഡിപ്പാർട്മെൻറിെൻറ ഫെസ്റ്റിവൽ ഡി ലിഖക്ക് തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടത്തുന്ന ഫിലിം ഫെസ്റ്റിവലിെൻറയും ആർട്ട് ബിനാലെയുടെയും ഉദ്ഘാടനം ഫാറൂഖ് കോളജ് പ്രിൻസിപ്പല്‍ ഇന്‍ചാര്‍ജും മലയാള വിഭാഗം മേധാവിയുമായ ഡോ. കെ.എം. നസീർ നിർവഹിച്ചു. പ്രശസ്ത സംവിധായകൻ പ്രതാപ് ജോസഫ് മുഖ്യാതിഥിയായി. കീറിമുറിക്കലുകൾ ഇല്ലാത്ത സ്വതന്ത്രമായ ആവിഷ്കാരമാണ് സിനിമക്ക് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൾട്ടിമീഡിയ ഡിപ്പാർട്മെൻറ് മേധാവി ഡോ. വി. കബീർ, ജേണലിസം ഡിപ്പാർട്മെൻറ് മേധാവി ഡോ. ലക്ഷ്മി പ്രദീപ്, അധ്യാപകരായ ടി.പി മുസമ്മിൽ, അരുൺ വി. കൃഷ്ണ, വിമൽ, ജിൻഷ മാണിയേരി, വിദ്യാർഥി പ്രതിനിധി ഫയാസ് അല്‍ത്താഫ് എന്നിവർ സംസാരിച്ചു. പോരാട്ടം എന്ന വിഷയം പ്രമേയമാക്കി നടത്തുന്ന ഫിലിം ഫെസ്റ്റിവലിൽ ആദ്യദിനം വിവിധ ഭാഷകളിലായി ആറ് സിനിമകൾ പ്രദർശിപ്പിച്ചു. ആവിഷ്കാര വൈവിധ്യംകൊണ്ടും അവതരണ ശൈലികൊണ്ടും ആർട്ട് ബിനാലെ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. പ്രദർശനം നാളെ വൈകീട്ട് അഞ്ച് മണിയോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.