കാമ്പസ് ഇൻറർവ്യൂ കോഴിക്കോട്: ദേവഗിരി സെൻറ് ജോസഫ് കോളജിൽ കാമ്പസ് ഇൻറർവ്യൂ നടത്തുന്നു. പോപുലർ ഹ്യുണ്ടായ് 2017-2018 ബാച്ച് ബി.കോം, എം.കോം, ബി.എ, എം.എ, ബി.ബി.എ, എം.ബി.എ ബിരുദധാരികളെ മാനേജ്മെൻറ് ട്രെയിനീസ്, എക്സിക്യൂട്ടീവ്സ് -ബാക്ക് ഒാഫിസ്, എക്സിക്യൂട്ടീവ്സ് -ഫ്രണ്ട് ഒാഫിസ് സെയിൽസ്, എക്സിക്യൂട്ടീവ്സ് സർവിസ് പ്രൊമോഷൻസ്, എക്സിക്യൂട്ടിവ്സ് -പ്രോഡക്ട് ഡയറക്ട് സെയിൽസ് എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുക്കുക. എട്ടിന് കാമ്പസ് ഇൻറർവ്യൂ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം രാവിലെ 10ന് മതിയായ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ഫോേട്ടാ, ബയോഡാറ്റ മുതലായവ സഹിതം ഹാജരാകണം. ഫോൺ: 9895012630, 8281682469. അർബുദദിനം ആചരിച്ചു കോഴിക്കോട്: കാലിക്കറ്റ് റിസർച് സെൻററിെൻറ നേതൃത്വത്തിൽ ലോക അർബുദദിനത്തോടനുബന്ധിച്ച് 'കാൻസർ: നാം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഡോ. ടി.കെ. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ചെറിയാൻ തോട്ടുങ്കൽ മുഖ്യപ്രഭാഷണം നടത്തി. എ. ശിവരാജൻ അധ്യക്ഷത വഹിച്ചു. ജാൻ മടവൂർ, ഇ. രമേഷ്കുമാർ, പി.പി. അജിത്ത്കുമാർ എന്നിവരും സംസാരിച്ചു. വി.കെ. റിജേഷ് സ്വാഗതവും എം. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.