ലൈഫ്​ ഭവനം: അപേക്ഷ നൽകാം

കോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ടമായി നഗരസഭയിൽ ഭൂമിയുള്ള ഭവനരഹിതർക്ക് വീട് നിർമാണത്തിനുള്ള ധനസഹായം അനുവദിക്കുന്നതിനായി നടപടി തുടങ്ങി. നഗരസഭയിൽ ഭൂമിയുള്ള മുഴുവൻ ഭവന രഹിതർക്കും പി.എം.എ.വൈ പദ്ധതിയിൽ ഭവന നിർമാണത്തിനുള്ള ആനുകൂല്യം ലഭിക്കുന്നതിന് അപേക്ഷ സമർപ്പിക്കാം. നഗരസഭ പ്രസിദ്ധീകരിച്ച ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവർ 600 സ്ക്വയർഫീറ്റ് വരെ അളവ് വരുന്ന വീടി​െൻറ പെർമിറ്റ് സഹിതം പി.എം.എ.വൈ പദ്ധതിയിൽ പ്രത്യേക അപേക്ഷ സമർപ്പിക്കണം. നഗരസഭയിൽ ഭൂമിയുള്ളതും എന്നാൽ, മറ്റ് പല കാരണങ്ങളാൽ ലൈഫ് ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടാത്തവർക്കും അപേക്ഷ സമർപ്പിക്കാം. ഇൗ അപേക്ഷ പി.എം.എ.വൈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിച്ച് ആനുകൂല്യം അനുവദിക്കുന്നത് പരിഗണിക്കും. വിവരങ്ങൾക്ക് നഗരസഭയിലെ ലൈഫ് സെല്ലുമായോ, പി.എം.എ.വൈ സെല്ലുമായോ ബന്ധപ്പെടണം. ഫുട്ബാൾ ടീം സെലക്ഷൻ കോഴിക്കോട്: ജില്ല ലീഗ് ടീമിലേക്കുള്ള കളിക്കാരുടെ സെലക്ഷൻ ട്രയൽസ് ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ബാലുശ്ശേരി ഗവ. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. 15 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ള കളിക്കാർക്ക് ട്രയൽസിൽ പെങ്കടുക്കാം. താൽപര്യമുള്ള കളിക്കാർ കൃത്യസമയത്ത് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യുക. ഫോൺ: 904849 8588.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.