കോഴിക്കോട്: ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി കലക്‌ടറേറ്റ് ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജില്ല കലക്ടര്‍ യു.വി. ജോസിെൻറ നേതൃത്വത്തില്‍ ചേര്‍ന്ന റവന്യൂ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്കായി ഒരു മാസത്തെ വേതനം മാറ്റിവെക്കാന്‍ ജീവനക്കാര്‍ ഐകകണ്‌േഠ്യന തീരുമാനിച്ചത്. നവകേരള നിര്‍മാണത്തിന് മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന ജീവനക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മുഴുവന്‍ സര്‍വിസ് സംഘടന പ്രതിനിധികളുമായി ചേര്‍ന്ന് ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.