പ്രളയം: സ്വകാര്യ ബസുകളിൽ മൂന്നിന്​ കാരുണ്യയാത്ര

കോഴിക്കോട്: മഴക്കെടുതിയനുഭവിക്കുന്ന നാട്ടുകാരെ സഹായിക്കാന്‍ സംസ്ഥാനത്ത് സ്വകാര്യബസുകള്‍ സെപ്റ്റംബര്‍ മൂന്നിന് കാരുണ്യ യാത്ര നടത്തും. ഇന്ധനച്ചെലവ് കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് കൈമാറുമെന്ന് ജില്ല ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂരും കാസർകോടും ഒഴികെ ജില്ലകളിലെ ബസുകളാണ് കാരുണ്യയാത്ര നടത്തുക. കണ്ണൂരും കാസർക്കോടും മറ്റ് ചിലയിടങ്ങളിൽ താലൂക്ക് അടിസ്ഥാനത്തിലും കഴിഞ്ഞ ദിവസങ്ങളിൽ കാരുണ്യയാത്ര നടത്തിയിരുന്നു. ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന് കീഴില്‍ സംസ്ഥാനത്തുള്ള 10,000ത്തോളം ബസുകളും ടിക്കറ്റില്ലാതെ ബക്കറ്റുകളിൽ പണം പിരിച്ചെടുത്ത് ഒാടും. ആരെയും അധിക പണമിടാൻ നിർബന്ധിക്കില്ല. ഇങ്ങനെ ഒാടുന്ന ദിവസം വിദ്യാര്‍ഥികള്‍ കണ്‍സഷന്‍ ഒഴിവാക്കണമെന്നും സ്വന്തം വാഹനങ്ങളിലെ യാത്ര ഒഴിവാക്കി ബസിൽ കയറണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ. അബ്ദുൽ നാസര്‍, സെക്രട്ടറി എം. തുളസീദാസ്, കെ.പി. ശിവദാസൻ‍, റിനീഷ് സാജു തുടങ്ങിയവര്‍ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.