വിവിപാറ്റ് മെഷീൻ; ഒന്നാംഘട്ട പരിശോധന ഇന്ന്

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരം ജില്ലക്ക് അനുവദിക്കപ്പെട്ട ഇലക്േട്രാണിക് വോട്ടുയന്ത്രങ്ങളുടെയും വിവിപാറ്റ് യന്ത്രങ്ങളുടെയും ഒന്നാംഘട്ട പരിശോധന വെള്ളിയാഴ്ച രാവിലെ 9.30ന് സിവിൽ സ്റ്റേഷൻ ഗോഡൗണിൽ പുനരാരംഭിക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ മാസം 17ന് ഗുജറാത്തിലെ ഖേദ ജില്ലയിൽനിന്ന് കൈപ്പറ്റിയ യന്ത്രങ്ങളാണ് പരിശോധിക്കുക. രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്കും മോക്ക് പോൾ ചെയ്യാവുന്നതാണ്. കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസി​െൻറ നിർദേശാനുസരണം ഡെപ്യൂട്ടി കലക്ടർ (ഇലക്ഷൻ) സജീവ് ദാമോദർ ആണ് പരിശോധനക്ക് നേതൃത്വം നൽകുക. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽനിന്ന് എത്തിയ എൻജിനീയർമാരെ കൂടാതെ കലക്ടറേറ്റിലെ ജീവനക്കാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.