രേഖകളില്ലാതെ കടത്തിയ 10 ലക്ഷവുമായി യുവാവ് പിടിയിൽ

സുൽത്താൻ ബത്തേരി: രേഖകളില്ലാതെ കൊണ്ടുവന്ന പണവുമായി വാഹന പരിശോധനക്കിടെ യുവാവിനെ മുത്തങ്ങ എക്സൈസ് പിടികൂടി. കമ്പളക്കാട് സ്വദേശി അജ്മലാണ് (25) പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്നുമാണ് പണം കണ്ടെടുത്തത്. വ്യാഴാഴ്ച ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. കർണാടക ആർ.ടി.സി ബസിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജ്, പി.ഇ.ഒമാരായ വി.ആർ. ബാബുരാജ്, പ്രഭാകരൻ, സി.ഇ.ഒമായ ജോണി, സാബു എന്നിവർ നേതൃത്വം നൽകി. അജ്മലിനെയും പണവും പിന്നീട് ബത്തേരി പൊലീസിന് കൈമാറി. കഴിഞ്ഞദിവസം താമരശ്ശേരി സ്വദേശികളായ രണ്ടുപേരെ മതിയായ രേഖകളില്ലാതെ കടത്തിയ 25 ലക്ഷത്തോളം രൂപയുമായി പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.