കേണിച്ചിറ: വിദ്യാർഥികളുടെ വായനശീലവും അന്വേഷണതൃഷ്ണയും വർധിപ്പിക്കുന്നതിെൻറ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്, സാക്ഷരത മിഷൻ, പി.ടി.ബി സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ ദേശീയതലത്തിൽ നടത്തിവരുന്ന പി.ടി.ബി സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ ജില്ലതല ഉദ്ഘാടനം അരിമുള എ.യു.പി സ്കൂളിൽ പൂതാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ജോർജ് പുൽപാറ ഉദ്ഘാടനം ചെയ്തു. സിബി കെ. തോമസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.യു. മോഹനൻ, ഫാ. ഡോ. മത്തായി അതിരമ്പുഴയിൽ, വി.ആർ. രാമകൃഷ്ണ പിള്ള, ടി. ഐ. ജെയിംസ്, സി. മുകുന്ദൻ, പി.പി. മജീദ്, ജാനറ്റ് സജി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.