ഗോകുലം ​ഏവെസ്​ കപ്പ്​ ടൂർണമെൻറിനായി ഗോവയിലേക്ക്​

കോഴിക്കോട്: െഎ ലീഗിൽ പുതിയ സീസണിനായി തയാറെടുക്കുന്ന ഗോകുലം േകരള എഫ്.സി ഏവെസ് കപ്പ് ഫുട്ബാൾ ടൂർണമ​െൻറിനായി ഗോവയിലേക്ക്. നിലവിലെ റേണ്ണഴ്സപ്പായ ഗോകുലം ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തിൽ ശനിയാഴ്ച ഒ.എൻ.ജി.സിയെ നേരിടും. സെപ്റ്റംബർ അഞ്ചിന് സ്പോർടിങ് ക്ലബ് ഗോവയുമായി മത്സരമുണ്ട്. തിരുവനന്തപുരത്ത് രണ്ടാഴ്ചയിലേറെയായി പ്രീസീസൺ പരിശീലനത്തിലായിരുന്ന ഗോകുലം ടീം ഉടൻ ഗോവയിലേക്ക് തിരിക്കും. ഏവെസ് കപ്പിൽ നിലവാരമുള്ള എതിരാളികളുമായി മാറ്റുരക്കാനുള്ള അവസരം ടീമിന് ലഭിക്കുമെന്ന് മുഖ്യപരിശീലകൻ ഫെർണാണ്ടോ സാൻറിയാഗോ വരേല പറഞ്ഞു. മലയാളികളടക്കമുള്ള മികച്ച താരങ്ങളുടെ മികവിൽ ഗോവയിൽ കപ്പുയർത്തി പ്രീ സീസൺ ഗംഭീരമാക്കുകയാണ് ലക്ഷ്യമെന്ന് ഗോകുലം കേരള എഫ്.സി ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.