ജില്ല ഫെൻസിങ്​: ഹിമായത്തുൽ ഇസ്​ലാം എച്ച്​.എസ്​.എസ്​ ജേതാക്കൾ

ജില്ല ഫെൻസിങ്: ഹിമായത്തുൽ ഇസ്ലാം എച്ച്.എസ്.എസ് ജേതാക്കൾ കോഴിക്കോട്: ജില്ല സബ് ജൂനിയർ, കാഡറ്റ് ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ ഒാവറോൾ ചാമ്പ്യന്മാരായി. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനം നേടി. ജപ്പാൻ ഷിറ്റോറിയൂ കരാേട്ട ക്ലബിനാണ് മൂന്നാം സ്ഥാനം. പി.കെ. കബീർ സലാല ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കെ. ഹസൻകോയ അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുറഹ്മാൻ, കെ.പി.യു. അലി, വി.കെ. തങ്കച്ചൻ, എ.വി. അബ്ദുൽ ഗഫൂർ, കെ.പി. സാജിദ്, ടി.കെ. അപർണ, നിസാർ അഹമ്മദ് എന്നിവർ സംസാരിച്ചു. ജില്ല ഫെൻസിങ് അസോസിയേഷൻ സെക്രട്ടറി സി.ടി. ഇൽയാസ് സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.