ചലനമറ്റ ഉപകരണങ്ങൾക്ക്​ ജീവൻനൽകി ​െഎ.ടി.​െഎ വിദ്യാർഥികൾ

കക്കോടി: വെള്ളംകയറി പ്രവർത്തനരഹിതമായ ഇലക്ട്രിക്-ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് ജീവൻനൽകി ഗവ. െഎ.ടി.െഎ വിദ്യാർഥികളും ജീവനക്കാരും. പൂനൂർ പുഴ കരകവിഞ്ഞൊഴുകി കണ്ണാടിക്കൽ, വേങ്ങേരി ഭാഗങ്ങളിലെ വീടുകളിലെ നൂറുകണക്കിന് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് നാശം സംഭവിച്ചതിനെ തുടർന്നാണ് നൈപുണ്യ കർമസേനയുടെ ആഭിമുഖ്യത്തിൽ വർക്ഷോപ് ആരംഭിച്ചത്. കേരള ഹരിതമിഷൻ കോഒാഡിനേറ്റർ കെ. പ്രകാശി​െൻറ നിർദേശപ്രകാരം കണ്ണാടിക്കൽ വരദൂർ യു.പി സ്കൂളിൽ ക്യാമ്പ് ആരംഭിച്ച് ഉപകരണങ്ങൾ അറ്റകുറ്റപ്പണി നടത്തുകയാണ്. രണ്ടുദിവസം വിദ്യാർഥികൾ വീടുകളിൽ കയറിയിറങ്ങി ടി.വി, ഫ്രിഡ്ജ്, മിക്സി, വാഷിങ് മെഷീൻ, ഫാൻ, മോേട്ടാർ തുടങ്ങിയ കേടായ ഉപകരണങ്ങൾ പരിശോധിച്ച് വീട്ടിൽവെച്ച് നന്നാക്കാവുന്നവ നന്നാക്കി നൽകുകയും മറ്റുള്ളവ വർക്ഷോപ്പുകളിലേക്ക് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വെള്ളിയാഴ്ച 37 വീടുകളിൽനിന്നായി 14 ഫ്രിഡ്ജും 12 മോേട്ടാറുകളും നിരവധി മറ്റു ഉപകരണങ്ങളും നന്നാക്കി. 57 വീടുകൾ വർക്ഷോപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വനിത െഎ.ടി.െഎ പ്രിൻസിപ്പൽ ആർ. രവികുമാർ ജില്ല നോഡൽ ഒാഫിസറും െഎ.ടി.െഎ സീനിയർ ഇൻസ്ട്രക്ടർ പി. രാജ്മോഹൻ കോഒാഡിനേറ്ററുമായാണ് നൈപുണ്യ കർമസേന പ്രവർത്തനം നടത്തുന്നത്. നാൽപതോളം ട്രെയിനികളും പത്തോളം സ്റ്റാഫുമാണ് വർക്ഷോപ്പിൽ പ്രവർത്തിക്കുന്നത്. െഎ.ടി.െഎ പ്രിൻസിപ്പൽ കെ.വി. മുഹമ്മദ് സംബന്ധിച്ചു. Photo: electric.jpg ഗവ. െഎ.ടി.െഎ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള നൈപുണ്യ കർമസേന ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.