വീടുകളിൽ സുഗന്ധം പരത്താൻ പുൽതൈലം

മുക്കം: നഗരസഭയിലെ പ്രളയ ദുരിതബാധിതരായ 1200 നിറച്ച കുപ്പികൾ വിതരണം ചെയ്യുന്നു. അമ്പലവയൽ കാർഷിക കേന്ദ്രത്തിൽനിന്നാണ് പുൽതൈലം കൊണ്ടുവന്നത്. നഗരസഭയിൽ വെച്ച് നേർപ്പിച്ച് പ്രത്യേക കുപ്പികളിലാക്കിയാണ് ഇവ വിതരണം നടത്തുന്നത്. 10 തവണെയങ്കിലും നേർപ്പിച്ചു ഉപയോഗിക്കാം. കൊതുക്, ഈച്ച ശല്ല്യവും ഒഴിവാക്കാൻ ബക്കറ്റ് വെള്ളത്തിൽ രണ്ടോ മുന്നോ തുള്ളി പുൽതൈലം ചേർത്ത് കുടഞ്ഞാൽ മതി. മുക്കം നഗരസഭ: ശുചീകരണം 30നകം മുക്കം: നഗരസഭയിൽ പ്രളയബാധിത പ്രദേശങ്ങളിലെ ശുചീകരണം 30നകം പൂർത്തിയാക്കാൻ പ്രത്യേകയോഗം തീരുമാനിച്ചു. മലിനമായ കിണറുകൾ പൊതുജന ആരോഗ്യകേന്ദ്രത്തി​െൻറ മേൽനോട്ടത്തിലാണ് ശുചീകരിക്കുന്നത്. കിണർ വറ്റിച്ച് വൃത്തിയാക്കുന്നവർക്ക് 1500 രൂപ വീതം നൽകും. വാർഡുതല ശുചിത്വ സ്ക്വാഡുകൾ വീടുകൾ പരിശോധിക്കും. കൗൺസിലർമാരുടെ നേതൃത്വത്തിൽ വാർഡ്തല യോഗം ചേർന്ന് ശുചീകരണം വിലയിരുത്തും. നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് സൂപ്പർവൈസർ അബ്ദുല്ല, എച്ച്.ഐ റോഷൻ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, കെ.ടി. ശ്രീധരൻ, പി. ലീല, സാലി സിബി, വിജയൻ മാസ്റ്റർ, ഇ.പി. അരവിന്ദൻ , പി. ബ്രിജേഷ്, ഗഫൂർ മാസ്റ്റർ, പി. ശോഭ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.