സൗജന്യ റേഷൻ വിതരണം; അവ്യക്തത നീക്കണമെന്ന്​ വ്യാപാരികൾ

കോഴിക്കോട്: സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണത്തിലെ അവ്യക്തത നീക്കണമെന്ന് ഒാൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല കടകളിലും സൗജന്യമായി നൽകാനുള്ള അരി സ്റ്റോക്ക് എത്തിയിട്ടില്ല. മാത്രമല്ല 11 ജില്ലകളിൽ സൗജന്യ റേഷൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രളയം ബാധിച്ച വില്ലേജുകളിൽ മാത്രമാണ് വിതരണത്തിന് അറിയിപ്പ് ലഭിച്ചത്. പ്രളയം മൂലം നാശനഷ്ടം സംഭവിച്ച കടകളിലെ സാധനങ്ങൾ മാറ്റിനൽകണമെന്നും സംസ്ഥാന ജന. സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.