റോഡിലെ വെള്ളം ഇറങ്ങി, ഗതാഗതം പുനരാരംഭിച്ചു; ജലവിതരണം പുനഃസ്​ഥാപിച്ചില്ല

കുറ്റ്യാടി: കുറ്റ്യാടി വെള്ളപ്പൊക്കത്തെ തുടർന്ന് കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ രണ്ടു ദിവസമായി നിലച്ച ഗതാഗതം പുനരാരംഭിച്ചു. വെള്ളിയാഴ്ച രാവിലെ വെള്ളം റോഡിൽനിന്ന് പൂർണമായി ഇറങ്ങിയതോടെയാണ് ചെറിയകുമ്പളം മുതൽ പാറക്കടവ് ടൗൺവരെ നിലനിന്ന തടസ്സം നീങ്ങിയത്. വീടുകളിൽനിന്ന് വെള്ളം ഇറങ്ങിയതിനാൽ ബന്ധുവീടുകളിലും മറ്റും മാറിത്താമസിച്ചവർ തിരിച്ചെത്തി. എന്നാൽ, കുറ്റ്യാടി കടവിൽ പമ്പ്ഹൗസിൽ വെള്ളം കയറിയതിനെ തുടർന്ന് നിർത്തിയ ജലവിതരണം പുനഃസ്ഥാപിച്ചിട്ടില്ല. ഇന്നലെയാണ് വെള്ളം പൂർണമായും ഇറങ്ങിയത്. ശനിയാഴ്ച അറ്റകുറ്റപ്പണി നടത്തുമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു. കുറ്റ്യാടി, നാദാപുരം, ഒഞ്ചിയം, ചോറോട്, കായക്കൊടി, തൂണേരി ഭാഗങ്ങളിൽ ഇവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.