കിണര്‍വെള്ളം ഉള്‍വലിഞ്ഞു: നാട്ടുകാര്‍ക്ക് ആശങ്ക

താമരശ്ശേരി: കിണറ്റിലെ വെള്ളം ഉള്‍വലിഞ്ഞത് നാട്ടുകാരെ ആശങ്കയിലാക്കി. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുൽ റസാക്കി​െൻറ വീട്ടുവളപ്പിലെ കിണറ്റിലെ വെള്ളമാണ് പെട്ടെന്ന് ഉള്‍വലിഞ്ഞത്. നിറയെ വെള്ളമുണ്ടായിരുന്ന കിണർ വെള്ളിയാഴ്ച ഉച്ചയോടെ വറ്റിപ്പോകുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. ശക്തമായ മഴയില്‍ ജലസ്രോതസ്സുകളെല്ലാം നിറഞ്ഞു കവിയുന്നതിനിടയില്‍ കിണര്‍ വെള്ളം ഉള്‍വലിഞ്ഞതി​െൻറ ആശങ്കയിലാണ് വീട്ടുകാരും നാട്ടുകാരും. താമരശ്ശേരി തഹസില്‍ദാര്‍ സി. മുഹമ്മദ് റഫീഖ് സ്ഥലം സന്ദര്‍ശിച്ചു. പരാതിപരിഹാര അദാലത് മാറ്റിവെച്ചു താമരശ്ശേരി: ശനിയാഴ്ച താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കലക്ടറുടെ പരാതി പരിഹാര അദാലത് മാറ്റിവെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.